ഒഴിവാക്കാന്‍ കഴിയാത്ത ചില കാരണങ്ങള്‍...; ഭാവനയുടെ സിനിമ ഈയാഴ്ച തിയേറ്ററില്‍ എത്തില്ല

ഭാവന നായികയായി എത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രം ഈയാഴ്ച തിയേറ്ററുകളില്‍ എത്തില്ല. ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടി. ഫെബ്രുവരി 24ന് ആണ് ചിത്രം റിലീസ് ചെയ്യുക.

ഒഴിവാക്കാന്‍ കഴിയാത്ത ചില കാരണങ്ങളാല്‍ ന്റിക്കാക്കയ്‌ക്കൊരു പ്രേമണ്ടാര്‍ന്നു എന്ന ചിത്രം നാളെ 17ന് റിലീസ് ചെയ്യാന്‍ സാധിക്കില്ലെന്ന വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു. നിങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം. അടുത്ത വെള്ളിയാഴ്ച 24 – ഫെബ്രുവരി ഞങ്ങള്‍ നിങ്ങളെ തിയേറ്ററില്‍ പ്രതീക്ഷിക്കുന്നു..” എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ന്റിക്കാക്കയ്‌ക്കൊരു പ്രേമണ്ടാര്‍ന്ന്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്.

ഷറഫുദ്ദീന്‍, സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലണ്ടന്‍ ടോക്കീസ്, ബോണ്‍ഹോമി എന്റര്‍ടയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ഖാദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം അരുണ്‍ റുഷ്ദി.

Latest Stories

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു