'കുഹുകു' മൂളി, താളം പിടിച്ച് ഭാവന; ആത്മസുഹൃത്തെന്ന് രമ്യ, വീഡിയോ

പ്രിയ സുഹൃത്ത് രമ്യ നമ്പീശന്റെ പുതിയ ചിത്രം “കുഹുകു”വിന് ആശംസകളുമായി നടി ഭാവന. ചിത്രത്തില്‍ രമ്യ പാടിയിരിക്കുന്ന “കുഹുകു” എന്ന ഗാനത്തിന് താളം പിടിച്ചാണ് ഭാവന രമ്യക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. പുതിയ പാട്ട് ഇഷ്ടമായെന്നും ഭാവന വീഡിയോയില്‍ പറഞ്ഞു. രമ്യ നമ്പീശന്‍ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഓര്‍മ്മ വെച്ച കാലം മുതല്‍ തന്റെ സുഹൃത്തും ആത്മസഹോദരിയും പ്രതിബിംബവുമാണ് ഭാവനയെന്ന് രമ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എല്ലാ പ്രതിസന്ധികളിലും ഉയര്‍ച്ച താഴ്ചകളിലും കൂടെ നിന്ന, തനിക്കൊപ്പം പാറ പോലെ ഉറച്ച സുഹൃത്താണ് ഭാവനയെന്നും രമ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തനിയ്‌ക്കൊപ്പം നില്‍ക്കുന്നതിന് ഭാവനയക്ക് നന്ദി പറയുന്നതായും രമ്യ കുറിച്ചിട്ടുണ്ട്.

രമ്യ നമ്പീശന്‍ എന്‍കോര്‍ ഒരുക്കുന്ന കുഹുകുവിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. വയനാടിനുള്ള സ്‌നേഹം എന്ന പേരില്‍ എത്തിയ ടീസര്‍ വൈറലായിരുന്നു. സിനിമാരംഗത്തെ നിരവധി പേര്‍ രമ്യയ്ക്ക് ആശംസകളുമായി എത്തിയിരുന്നു.

Latest Stories

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം