ഭാവന വീണ്ടും സിനിമാതിരക്കുകളിലേയ്ക്ക്

നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ ജനുവരി 22നായിരുന്നു ഭാവനയുടെയും കന്നഡ സിനിമ നിര്‍മ്മാതാവ് നവീന്റെയും വിവാഹം. എന്നാല്‍ വിവാഹശേഷം താന്‍ സിനിമ എന്ന മേഖലയില്‍ നിന്ന് ഒരിക്കലും പിന്‍വാങ്ങുന്നില്ല എന്ന് നടി അറിയിച്ചിരുന്നു, ഇപ്പോഴിതാ ആ വാക്കുകളെ സാധൂകരിയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ന്യൂസ് മിനിറ്റ് പുറത്തു വിട്ടിരിക്കുന്നത്.

ഭാവന ഒരു കന്നഡ ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിലെ ഭാവനയുടെ കഥാപാത്രത്തിന്റെ പ്രത്യേകതയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് സിനിമയില്‍ ഭാവന അവതരിപ്പിക്കുക. ജനുവരി 27ന് തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഭാവന ഫെബ്രുവരി 9ന് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഇന്‍സ്‌പെക്ടര്‍ വിക്രം എന്നാണ് ചിത്രത്തിന്റെ പേര്. പ്രജ്വാള്‍ ദേവരാജ് നായക വേഷത്തിലെത്തുന്ന സിനിമയുടെ സംവിധായകന്‍ നരസിംഹയാണ് .

ഭാവന നായികയായ മറ്റൊരു കന്നഡ സിനിമയാണ് തഗരു. കന്നഡ ആക്ഷന്‍ സിനിമയായി നിര്‍മ്മിക്കുന്ന ചിത്രം ദൂനിയ സൂരി ആണ് സംവിധാനം ചെയ്യുന്നത്. സിനിമ ഈ ഫെബ്രുവരിയില്‍ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍