സൗബിനെ നായകനാക്കി ഭദ്രന്റെ 'ജൂതന്‍'; മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍

ആടുതോമയെ മലയാളിയ്ക്ക് സമ്മാനിച്ച ഭദ്രന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ജൂതന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് നായകന്‍. ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ  അവതരിപ്പിക്കുന്നു. റിമ കല്ലിങ്കലാണ് നായിക. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. കാളയുടെ കൊമ്പിലിരിന്നാടുന്ന കുട്ടിയെയും, നീന്തുകളിക്കുന്ന മത്സ്യങ്ങളെയും, കത്തിജ്വലിക്കുന്ന ഏഴ് മെഴുകുതിരികളും മോഷന്‍ പോസ്റ്ററില്‍ കാണാം.

“എനിക്കു പ്രിയപ്പെട്ട ഭദ്രന്‍ സാറും സുരേഷ് ബാബുവും ഒന്നിക്കുന്ന ജൂതന്‍ സിനിമയ്ക്ക് എല്ലാ ആശംസകളും.” മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നായകനായെത്തുന്ന സൗബിന്‍ ഷാഹിറും മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നു.

https://www.facebook.com/ActorMohanlal/videos/1241883035974328/?__xts__[0]=68.ARBnXXrLc6W6XM7tAgSw3q44xhhBXBVXaGlv7xfLILWEPHT-hF3XqcgzrkFqOzPio8F_M1wxEgu9azws2S7_iek6rbAlWTqCVNuRvFBVxPoVBsm0fJhoJ8XHFYnU9Wv9rHTDQRUo1cuTC-fHosdmVbPFkVWh10Ooj5mIwwz7UWhvahM6Ie3wlbxL_5CmAA5KdBPLHlzR80IyMZe4SqkW23aIdP-S6gFJEeJq8h_OKKvV4IzeYWoc7Qa8sU_agcoMNVjuKTNmo5BW8iUh_XcdqOX2CJrd4G4Jp1MU4wXtNzFtnKu_7QNHDyvoM7rjhH6thG3p_xNNsMjDRlWEh8tQKeTboMZ7aWZhz5bu5Q&__tn__=-R

ശിക്കാര്‍, നടന്‍, കനല്‍ തുടങ്ങിയ സിനിമകളൊരുക്കിയ എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെൻ എന്നിവർ ചേർന്നാണ് നിർമാണം. ലോകനാഥൻ എസ്. ഛായാഗ്രഹണം. സുഷിൻ ശ്യാം സംഗീതം, ബംഗ്ലാൻ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ സ്ഫടികമുള്‍പ്പെടെ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച നിരവധി ചിത്രങ്ങളൊരുക്കിയ ഭദ്രന്റെ പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമ ലോകം നോക്കി കാണുന്നത്.

Latest Stories

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ