ലോകയിലെ ആ പ്രധാന കഥാപാത്രത്തിനായി ആദ്യം തിരഞ്ഞെടുത്തത് ബേസിലിനെ, പക്ഷെ അദ്ദേഹത്തിന് ഡേറ്റ് ഉണ്ടായിരുന്നില്ല; വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ

‘ലോക-ചാപ്റ്റർ വൺ: ചന്ദ്ര’ എന്ന ചിത്രത്തിലേക്ക് ആദ്യം തിരഞ്ഞെടുത്തത് ബേസിൽ ജോസഫിനെയായിരുന്നുവെന്ന് നടി കല്യാണി പ്രിയദർശൻ. ചിത്രത്തിൽ നസ്ലെൻ ചെയ്ത കഥാപാത്രം ഒരു ജനപ്രിയ നടനായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നതെന്ന അഭ്യൂഹങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നതിനിടയിലാണ് നടി ഈ കാര്യം വെളിപ്പെടുത്തിയത്.

സിനിമയിലെ ഒരു പ്രധാന വേഷത്തിനായി ആദ്യം പരിഗണിച്ചത് നടനും സംവിധായകനുമായ ബേസിൽ ജോസഫിനെയാണെന്നാണ് കല്യാണി പറഞ്ഞത്. ‘ഈ സിനിമ ചെയ്യണമെന്ന് എന്നോട് ആദ്യം പറഞ്ഞത് ബേസിൽ ആയിരുന്നു. തുടക്കത്തിൽ, ലോകയിൽ ബേസിൽ ഒരു വേഷം ചെയ്യേണ്ടതായിരുന്നു. പക്ഷേ അദ്ദേഹത്തിന് ഡേറ്റ് ഉണ്ടായിരുന്നില്ല’ എന്ന് കല്യാണി ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ ആക്ടേഴ്‌സ് റൗണ്ട് ടേബിളിൽ സംസാരിക്കവെ പറഞ്ഞു.

ബേസിലിന്റെ തിരക്കേറിയ ഷെഡ്യൂൾ കാസ്റ്റിംഗ് പ്ലാനിൽ മാറ്റങ്ങൾ വരുത്തി എന്നും കല്യാണി വിശദീകരിച്ചു. ഇതോടെ സണ്ണി എന്ന കഥാപാത്രത്തിലേക്ക് ആദ്യം ബേസിലിനെയാണ് പരിഗണിച്ചിരുന്നത് എന്നും പിന്നീട് ആ കഥാപാത്രത്തെ നസ്ലെൻ അവതരിപ്പിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ.

കല്യാണിയുടെ കമന്റിന് ‘ഇനിയും നാല് ഭാഗങ്ങൾ കൂടി വരുന്നുണ്ട്, അല്ലേ? ഞാൻ തീർച്ചയായും അതിൽ ഒന്നിൽ വരും’ എന്നും ബേസിൽ ജോസഫ് മറുപടി നൽകി. നടി മമിത ബൈജുവും ‘ലോക’ യൂണിവേഴ്സിന്റെ ഭാഗമാകാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ