ടൊവിനോ ഇതൊന്നും കാണുന്നില്ലേ? ഇതൊക്കെയാണ് കുത്തിപൊക്കല്‍; കുഞ്ഞു ബേസില്‍ 'അശ്വമേധ'ത്തില്‍ തിളങ്ങിയപ്പോള്‍

വയനാട്ടില്‍ നിന്നും ‘അശ്വമേധം’ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഒരു പതിനാലുകാരന്‍. കൈരളി ചാനലില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പെത്തിയ അശ്വമേധത്തിന്റെ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്. പരിപാടിയില്‍ പങ്കെടുത്ത പയ്യന്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ്. ബേസില്‍ ജോസഫിന്റെ ത്രോബാക്ക് വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.

ബേസില്‍ ജോസഫ് മനസില്‍ കരുതിയ വ്യക്തിയുടെ പേര് കണ്ടെത്താന്‍ അശ്വമേധം പരിപാടിയുടെ അവതാരകനായ ജി എസ് പ്രദീപിന് പതിനേഴ് ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നു. അത്ര എളുപ്പത്തില്‍ ഉത്തരം പറയാന്‍ കുട്ടി ബേസില്‍ തയാറായില്ല. പത്ത് ചോദ്യങ്ങളുടെ യജ്ഞം റൗണ്ട് കഴിഞ്ഞും ബേസില്‍ ജോസഫിന്റെ മനസില്‍ ഉള്ളത് ആരെന്ന് കണ്ടെത്താനാവാതെ അവതാരകന്‍ മുന്നോട്ട് പോയി.

പ്രശസ്ത നര്‍ത്തകന്‍ ഉദയ് ശങ്കര്‍ ജി ആണ് ബേസില്‍ മനസില്‍ കരുതിയ വ്യക്തിയെന്ന് അവസാനം പ്രദീപ് കണ്ടെത്തുകയും ചെയ്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍എം ബാദുഷ അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ബേസിലിന്റെ അടുത്ത സുഹൃത്തായ നടന്‍ ടൊവിനോ തോമസ് ഈ വീഡിയോക്ക് എന്ത് പ്രതികരണമാവും നല്‍കുക എന്നതിന് കാത്തിരിക്കുകയാണ് ആരാധകര്‍.

‘ടോവിനോക്ക് ഒരാഴ്ചത്തേക്ക് ഉള്ളതായി. ബേസിലെ, നീ തീര്‍ന്നെടാ’, ‘ഇനി ബേസില്‍ കുറച്ചുനാള്‍ ബഹിരാകാശത്തു ആണ് താമസം’, ‘ലെ ടിനോവ: മുടിയില്‍ എണ്ണ വാരി തേച്ചാ പിടി കിട്ടില്ലെന്ന് കരുതിയോടാ ബേസിലേ’, ‘ഇതിന് പിന്നില്‍ ടിനോവയുടെ കറുത്ത കൈകള്‍ ആണോ എന്ന് ഒരു സംശയം’ എന്നിങ്ങനെയാണ് വീഡിയോക്ക് താഴെ എത്തുന്ന ചില കമന്റുകള്‍.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്