മുതല്‍ മുടക്കില്‍ മലയാള സിനിമയില്‍ ഒന്നാമന്‍, ത്രീഡിയിലൊരുക്കുന്ന ദൃശ്യവിസ്മയം; മോഹന്‍ലാല്‍ സംവിധായകനാകുന്ന ബറോസ് ഒക്ടോബറില്‍ ആരംഭിക്കും

മോഹന്‍ലാല്‍ സംവിധായകനാകുന്ന ആദ്യ സിനിമയായ ബറോസ് ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങും. 40 വര്‍ഷം മുന്‍പു മോഹന്‍ലാല്‍ എന്ന നടനെ “മഞ്ഞില്‍ വിരിഞ്ഞ പൂക്കളി”ലൂടെ കൈ പിടിച്ചു കൊണ്ടുവന്ന നവോദയ ജിജോ തന്നെ മോഹന്‍ലാലിനെ സംവിധായകനുമാക്കുന്നു. മോഹന്‍ലാല്‍തന്നെയാണു ബറോസിന്റെ വേഷത്തിലുമെത്തുന്നത്.

പ്രധാന നിര്‍മാതാവായി ആന്റണി പെരുമ്പാവൂരും. വിദേശ താരങ്ങള്‍ നിറഞ്ഞ ബറോസ് എന്ന സിനിമയില്‍ ബോളിവുഡ് താരങ്ങളുമുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോര്‍ച്ചുഗല്‍ പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിങ്ങുണ്ടാവും.

ജിജോ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണു ബറോസ് ജനിച്ചത്. തിരക്കഥ ജിജോ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.ബറോസ്സ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രം കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയായിരിക്കുമെന്ന് ലാല്‍ വ്യക്തമാക്കിയിരുന്നു. തീരുമാനം മുന്‍കൂട്ടിയെടുത്തതല്ലെന്ന് കുറിച്ച മോഹന്‍ലാല്‍ “മൈ ഡിയര്‍ കുട്ടിച്ചാത്തന്‍” സിനിമയുടെ സംവിധായകന്‍ ജിജോയുമായുള്ള സംഭാഷണമാണ് തന്നെ ഇതിലേയ്ക്ക് എത്തിച്ചതെന്നും വ്യക്തമാക്കി. ബറോസ്സ് ഗാര്‍ഡിയന്‍ ഓഫ് ദ ഗാമാസ് ട്രഷര്‍” ആണ് ആ കഥയെന്നും വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് പറയുന്നതെന്നും ലാല്‍ പറയുന്നു.

ബറോസിന് മുമ്പേ പ്രിയദര്‍ശന്റെ മരയ്ക്കാര്‍ ഇന്ത്യന്‍ സ്‌ക്രീനിലെത്തും. 10 ഭാഷകളിലാണു മരയ്ക്കാര്‍ റിലീസ് ചെയ്യുന്നത്.

Latest Stories

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?