സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ ഞാന്‍ വരില്ല... വേദിയിലേക്ക് കയറാതെ ബൈജുവിന്റെ പ്രതിഷേധം; വീഡിയോ

സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ച് സ്വാഗതം ചെയ്തതില്‍ സ്റ്റേജിലേക്ക് കയറാതെ പ്രതിഷേധിച്ച് നടന്‍ ബൈജു. ‘സൂപ്പര്‍ സ്റ്റാര്‍’ എന്ന വിശേഷണം മാറ്റി പറഞ്ഞാല്‍ മാത്രമേ താന്‍ വേദിയിലേക്കു വരൂ എന്ന് ബൈജു പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘നുണക്കുഴി’ എന്ന സിനിമയുടെ സക്‌സസ് ഇവന്റിലാണ് ഈ സംഭവം.

സൂപ്പര്‍ സ്റ്റാര്‍ ബൈജു എന്ന് സംബോധന ചെയ്തു തന്നെ വേദിയിലേക്ക് ക്ഷണിച്ച അവതാരകയോട് അപ്പോള്‍ തന്നെ തന്റെ പ്രതിഷേധം ബൈജു അറിയിക്കുകയായിരുന്നു. ‘അവരോട് തിരുത്തി പറയാന്‍ പറ’ എന്ന് ബൈജു പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

പിന്നീട് അവതാരക ക്ഷമ ചോദിച്ചതിന് ശേഷം ‘ഞാന്‍ അങ്ങയെ കുഞ്ഞുന്നാള്‍ മുതല്‍ കാണുന്നതാണ് എനിക്ക് അങ്ങ് സൂപ്പര്‍സ്റ്റാര്‍ ആണ്’ എന്നു പറഞ്ഞുകൊണ്ട് വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഉടന്‍ തന്നെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ബൈജു വേദിയില്‍ എത്തുകയായിരുന്നു.

അതേസമയം, ഓഗസ്റ്റ് 15ന് ആണ് നുണക്കുഴി റിലീസ് ചെയ്തത്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ബേസില്‍ ജോസഫ് നായകനായെത്തിയ ചിത്രത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ആയാണ് ബൈജു വേഷമിട്ടത്. ഗ്രേസ് ആന്റണി, സിദ്ദിഖ്, നിഖില വിമല്‍, അജു വര്‍ഗീസ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്