'പണ്ട് മലയാള സിനിമയിലെ സ്റ്റാര്‍ഡമ്മിന് എതിരെ പറഞ്ഞ ആളാ... സ്വന്തം ഫിലിം ആയപ്പോ...'; പൃഥ്വിരാജിന്റെ പോസ്റ്റിന് അധിക്ഷേപ കമന്റുകള്‍

ബ്രോ ഡാഡി ചിത്രത്തിന്റെ ഷൂട്ടിനിടെ അമ്മ മല്ലിക സുകുമാരനും ആക്ഷന്‍ പറഞ്ഞ് പൃഥ്വിരാജ്. നിലവില്‍ ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുന്ന സെറ്റില്‍ നിന്നുള്ള സന്തോഷകരമായ നിമിഷമാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായെത്തുന്ന മോഹന്‍ലാലിനൊപ്പം മല്ലിക സുകുമാരനും എത്തുന്ന ഒരു രംഗത്തിന്റെ സ്റ്റില്‍ ആണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.

”എക്കാലത്തെയും മികച്ച നടനെയും എക്കാലത്തെയും മികച്ച അമ്മയെയും ഒരേ ഫ്രെയ്മില്‍ സംവിധാനം ചെയ്യാന്‍ അവസരം ലഭിക്കുമ്പോള്‍!” എന്നാണ് ചിത്രത്തിന് പൃഥ്വിരാജ് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഈ ഫ്രെയ്മില്‍ സുകുമാരന്‍ കൂടി വേണമായിരുന്നു എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

എന്നാല്‍ പോസ്റ്റിന് നേരെ അധിക്ഷേപ കമന്റുകളും എത്തുന്നുണ്ട്. ”പണ്ട് മലയാള സിനിമയിലെ സ്റ്റാര്‍ഡമ്മിന് എതിരെ പറഞ്ഞ ആളാ… സ്വന്തം ഫിലിം ആയപ്പോ…ഗുദാ ഹവ”, ”50 വയസ്സ് കഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ അഭിനയ ശേഷി നഷ്ടപ്പെട്ട് നിര്‍ഗുണനായി മാറി” എന്നിങ്ങനെയുള്ള കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍