ബാഗമതി നാളെ തീയേറ്ററുകളിലേയ്ക്ക്, കേരളത്തിലും ചിത്രത്തിന് വൈഡ് റിലീസ്

അനുഷ്‌ക നായികയാവുന്ന സോഷ്യോ ത്രില്ലര്‍ ചിത്രം ബാഗമതി നാളെ കേരളത്തിലെ തീയേറ്ററുകളിലേയ്ക്ക്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ഡി ഇല്ല്യൂമിനേഷന്‍സാണ് ബാഗമതി കേരളത്തിലെത്തിച്ചിരിക്കുന്നത്. മലയാളം സിനിമകള്‍ക്ക് ലഭിക്കുന്നത് പോലെ തന്നെയുള്ള വൈഡ് റിലീസാണ് ബാഗമതിക്കായി കേരളത്തില്‍ ഉണ്ണികൃഷ്ണന്‍ ഒരുക്കിയിരിക്കുന്നത്. നൂറില്‍ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌കയ്ക്കു പുറമേ മലയാളികളുടെ പ്രിയ താരങ്ങളായ ജയറാം, ഉണ്ണി മുകുന്ദന്‍, ആശാശരത് എന്നിവരും വേഷമിടുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊക്കെ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. ബാഗമതിയില്‍ ജി അശോക് സംവിധാനം ചെയ്തിരിക്കുന്ന സിനിമ നിര്‍മ്മിച്ചിരിയ്ക്കുന്നത് വി വാംസി കൃഷ്ണ റെഢി, കെ ഈ ഗണനവേല്‍ രാജ എന്നിവര്‍ ചേര്‍ന്നാണ്.

എസ് തമനാണ് സംഗീതസംവിധായകന്‍. സുശീല്‍ ചൗധരിയാണ് ഛായാഗ്രാഹകന്‍. പ്രഭാസ്ശ്രീനു, ധന്‍രാജ്, മുരളി ശര്‍മ്മ, തലൈവാസല്‍ വിജയ്, വിദ്യുലേഖ രാമന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest Stories

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി