'ആസ്തി 12490 കോടി'; അംബാനിക്കും അദാനിക്കും ഒപ്പം ശത കോടിശ്വരന്‍മാരുടെ പട്ടികയില്‍ ഇടം നേടി ഷാരുഖ് ഖാൻ

അംബാനിക്കും അദാനിക്കും ഒപ്പം ശത കോടിശ്വരന്‍മാരുടെ പട്ടികയില്‍ ഇടം നേടി ഷാരുഖ് ഖാൻ. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളുടെ വാർഷിക റാങ്കിംഗായ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 ലാണ് ഷാരുഖ് ഖാൻ ഇടം പിടിച്ചത്. വൻകിട വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവർ പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ, സെലിബ്രിറ്റി പട്ടികയിൽ കിംഗ് ഖാൻ തന്നെയാണ് മുന്നിൽ.

59 വയസ്സുള്ള സൂപ്പർ താരത്തിന്‍റെ ആസ്തി 12490 കോടി രൂപയാണ്. ഫോർബ്സ് മാഗസിൻ 1.6 ബില്യൺ ഡോളർ ആസ്തി കണക്കാക്കുന്ന അർനോൾഡ് ഷ്വാസ്‌നെഗർ, പോപ്പ് താരം റിഹാന, ഗോൾഫ് താരം ടൈഗർ വുഡ്‌സ്, ഗായിക ടെയ്‌ലർ സ്വിഫ്റ്റ് എന്നിവരുടെ പട്ടികയിലും കിംഗ് ഖാൻ ഇടം നേടും. ബോളിവുഡ് നടി ജൂഹി ചൗള, നടന്മാരായ ഹൃത്വിക് റോഷൻ, അമിതാഭ് ബച്ചൻ, ചലച്ചിത്ര സംവിധായകൻ കരൺ ജോഹർ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ബോളിവുഡ് സെലിബ്രിറ്റികൾ.

ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ചേർന്ന് 2002 ൽ സ്ഥാപിച്ച ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്‍റാണ് സ്വപ്ന നേട്ടത്തിലേക്കുള്ള വഴി തുറന്നത്. റെഡ് ചില്ലീസ് എന്റർടൈൻമെന്‍റിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് ഷാരൂഖ് ഖാന്റെ സമ്പത്ത് വൻതോതിൽ ഉയർന്നത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം ജവാനിലൂടെ സ്വന്തമാക്കിയ താരത്തിന് മറ്റൊരു നേട്ടം കൂടിയായി ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 ൽ ഇടം പിടിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ