'എന്റെ കോണ്‍ഫിഡന്‍സ് സര്‍ അണ്ടറെസ്റ്റിമേറ്റ് ചെയ്യരുത്'; ആസിഫിന്റെ 'അണ്ടര്‍ വേള്‍ഡ്' ടീസര്‍

ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. ചിത്രത്തിന്റെ പുതിയ ടീസര്‍ റിലീസ് ചെയ്തു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം രക്തം പൊടിയുന്ന കഥയുമായാണ് വരുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

2017 ല്‍ വന്ന “കാറ്റി”ന് ശേഷം വരുന്ന അരുണ്‍കുമാര്‍ അരവിന്ദ് ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. അമല്‍ നീരദിന്റെ “സി.ഐ.എ”യുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഫ് അലിയ്ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .

അലക്‌സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്‌സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് ചിത്രത്തിന്  സംഗീതം ഒരുക്കുന്നത്. നിര്‍മ്മാണം ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സ്. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്. ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി