ഓന് ലേശം വട്ടുണ്ടപ്പാ...; ആസിഫ് അലിയുടെ 'കക്ഷി: അമ്മിണിപ്പിള്ള' ട്രെയിലര്‍

ആസിഫ് അലി നായകനാവുന്ന “കക്ഷി: അമ്മിണിപ്പിള്ള”യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വക്കീല്‍ പ്രദീപന്‍ എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.

സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സനിലേഷ് ശിവന്റേതാണ്. അഹമ്മദ് സിദ്ദിഖി, ബേസില്‍ ജോസഫ്, വിജയരാഘവന്‍, നിര്‍മല്‍ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാന്‍, ഹരീഷ് കണാരന്‍, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂര്‍, ശിവദാസന്‍, ഷിബില, സരസ ബാലുശേരി തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലും അരുണ്‍ മുരളീധരനും സംഗീതം നല്‍കുന്നു. ജേക്‌സ് ബിജോയ് പശ്ചാത്തലസംഗീതം. ഛായാഗ്രഹണം ബാഹുല്‍ രമേശ്.

Latest Stories

ദൈവത്തെ ഓർത്ത് ആരെങ്കിലും അവളുടെ വായ അടയ്ക്കൂ എന്ന് ഷാരൂഖ് പറഞ്ഞു; ആ സമയത്ത് എനിക്ക് 18 വയസ്സ് പോലും തികഞ്ഞിരുന്നില്ല : കജോൾ

വെടിനിർത്തൽ അംഗീകരിച്ച് ഇറാനും ഇസ്രയേലും; ട്രംപിനും അമേരിക്കയ്ക്കും നന്ദി പറഞ്ഞ് നെതന്യാഹു

അമ്മ മരിച്ചപ്പോൾ കരച്ചിൽ വരാത്തതുകൊണ്ട് ഞാൻ കാറുകയാണ് ചെയ്തത്, ആ സാഹചര്യം അനുഭവിച്ചവർക്കേ അത് മനസിലാകൂ : വീണ നായർ

പന്ത് കാണിച്ചത് ശരിയായില്ല, എന്റെ പ്രതീക്ഷകളെല്ലാം അവൻ ഇല്ലാതാക്കി, ഞങ്ങളെല്ലാം കരുതിയത്..., തുറന്നടിച്ച് മുൻ ക്രിക്കറ്റർ

ബോക്‌സ് ഓഫീസ് തിരിച്ചു പിടിച്ച് ആമിർ ഖാൻ; 'സിത്താരെ സമീൻ പർ' നൂറ് കോടിയിലേക്ക്..

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകും, ചിലത് വഴിതിരിച്ചു വിട്ടു

വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ തുടരുന്നു; ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ

സ്വകാര്യ പാർട്ടികളിലും മയക്കുമരുന്ന് ഉപയോഗം, കൊക്കെയ്‌ന് വേണ്ടി 7.72 ലക്ഷം രൂപ ഗൂഗിൾ പേ വഴി നൽകി; ശ്രീകാന്തിനെ കൂടാതെ മറ്റൊരു നടനും?

ജ്വല്ലറി ഉടമയിൽ നിന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറും ഭാര്യയും തട്ടിയെടുത്തത് രണ്ടരക്കോടി; കേസ് സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് വിട്ടേക്കും

ഇറാന്റെ ആക്രമണം: ഖത്തറും ബഹ്‌റൈനും വ്യോമപാത അടച്ചു; യുഎഇയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; പ്രവാസികള്‍ക്ക് തിരിച്ചടി