പൃഥിരാജ് പറയുന്നത് പോഴത്തരം, ഒരു സിനിമയെടുത്തു എന്നല്ലാതെ എന്താണ് നിങ്ങള്‍ ചെയ്തത്: അബ്ദുള്ളക്കുട്ടി

ലക്ഷദ്വീപ് ജനതയെ പിന്തുണച്ചു കൊണ്ടുള്ള നടന്‍ പൃഥ്വിരാജിന്റെ പ്രതികരണത്തിന് എതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തമാവുകയാണ്. ഇതിനിടെ താരത്തെ വിമര്‍ശിച്ച് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി.

ഒരു സിനിമ എടുത്തു എന്നല്ലാതെ നിങ്ങള്‍ എന്താണ് ചെയ്തിട്ടുള്ളത് എന്ന് അബ്ദുള്ളക്കുട്ടി ചോദിക്കുന്നു. ലക്ഷദ്വീപുമായി ബന്ധപ്പെട്ട് പൃഥിരാജ് പറയുന്നത് പോഴത്തരമാണ്. കേരളത്തില്‍ നിന്നു കൊണ്ട് ലക്ഷദ്വീപിനെ പറ്റി ഇല്ലാക്കഥകള്‍ മെനയുകയാണ് എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസ് അവിടെ പ്രാകൃതമായ വികസനമായിരുന്നു കൊണ്ടു വന്നത്. അതില്‍ നിന്നും ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അതേസമയം, സേവ് ലക്ഷദ്വീപ് ഹാഷ്ടാഗ് ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആവുന്നത്. ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, സലാം ബാപ്പു, മണികണ്ഠന്‍ ആചാരി, സണ്ണി വെയ്ന്‍ തുടങ്ങി മലയാള സിനിമലോകത്തെ പലരും ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ