ആദ്യ ചിത്രം തന്നെ ഗംഭീരം; കപ്പേളയ്ക്കും മുസ്തഫയ്ക്കും അഭിനന്ദനം അറിയിച്ച് അനുരാഗ് കശ്യപ്

“കപ്പേള” സിനിമയ്ക്കും സംവിധായകന്‍ മുസ്തഫയ്ക്കും അഭിനന്ദനമറിയിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. “”മുഹമ്മദ് മുസ്ഫയുടെ കപ്പേള എന്ന ആദ്യ ചിത്രം തന്നെ എത്ര മികച്ചതാണ്. ഗംഭീരമായ തിരക്കഥ അദ്ദേഹത്തിന്റെ അടുത്ത ചിത്രങ്ങള്‍ക്കായി കാത്തിരിക്കും”” എന്നാണ് അനുരാഗ് കശ്യപിന്റെ ട്വീറ്റ്.

നടന്‍ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനെ ചെയ്ത ചിത്രമാണ് കപ്പേള. മികച്ച അഭിപ്രായങ്ങളുമായി സിനിമ തുടരമ്പോഴാണ് കോവിഡ് ലോക്ഡൗണിനിടെ സിനിമ പ്രദര്‍ശനം നിര്‍ത്തുവച്ചത്. പിന്നീട് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുകയായിരുന്നു. നെറ്റ്ഫ്ളിക്സില്‍ റിലീസായപ്പോള്‍ വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്.

അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍, സുധി കോപ്പ തുടങ്ങിയവരാണ് കപ്പേളയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് കപ്പേള നിര്‍മിച്ചത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും