ഇതുവരെ കണ്ടതൊന്നും കടലല്ല;ആന്റണി ചിത്രത്തിന് കോടികൾ മുടക്കി വിസ്മയലോകമൊരുക്കി വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സ്

എല്ലാ കാലത്തും സിനിമ എന്നത് കേവലമൊരു കല എന്നതിലുപരി ഒരു ബിസിനസ്സ് കൂടിയാണ്. അതുകൊണ്ട് തന്നെ  ആർട്ട് സിനിമകൾ, എല്ലാക്കാലത്തും സിനിമയെ ഗൌരവമായി കാണുന്ന പ്രേക്ഷകരോടാണ് ഏറ്റവും കൂടുതൽ സംവദിച്ചിട്ടുള്ളത്.

അതേ സമയം ജനപ്രിയ സിനിമകൾ എന്ന് വിളിക്കപ്പെടുന്ന കൊമേഴ്സ്യൽ സിനിമകളാണ് സിനിമാ വ്യവസായത്തെ എല്ലാകാലത്തും പിടിച്ചുനിർത്തുന്നത്. കുടുംബവുമൊത്ത് തിയേറ്ററിൽ സിനിമ കാണാൻ പോവുക എന്നൊരു സിനിമാ സംസ്കാരം രൂപപ്പെടുത്തിയെടുത്തതിൽ ജനപ്രിയ സിനിമകൾക്കുള്ള പങ്ക് വളരെ വലുതാണ്.

സിനിമ ഒരുപാട് പേർക്ക് ഉപജീവന മാർഗമാണ്. അതുകൊണ്ട് തന്നെയാണ് സിനിമയിൽ ആളുകൾ കാശ് ഇറക്കുന്നതും ഒരു ബിസിനസായി സിനിമയെ കാണുന്നതും. മലയാള സിനിമയിൽ അത്തരത്തിൽ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചകളിൽ ഇടം പിടിച്ച രണ്ട് പേരുകളാണ് സോഫിയ പോളും വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സും. പത്ത് വർഷം, ആറ് സിനിമകൾ 300 കോടിയിലേറെ വിറ്റുവരവുകൾ. അതിശയകരമാണ്   വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഈ പടയോട്ടം.

ആർ. ഡി. എക്സിന്റെ വൻ വിജയത്തിന് ശേഷം ആന്റണി വർഗീസ് തന്നെ നായകനായി നവാഗതനായ  അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഏഴാമത്തെ നിർമാണ സംരംഭം. പ്രൊഡക്ഷൻ നമ്പർ 7 എന്നാണ് ചിത്രത്തിന് താത്കാലികമായി ടാഗ് കൊടുത്തിരിക്കുന്നത്.

May be an image of 4 people, people smiling and text

വിക്രം വേദ, കൈതി, ആർഡിഎക്സ് എന്നീ ചിത്രങ്ങളിൽ സംഗീതം നൽകിയ സാം സി. എസ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി 100 അടിയോളം വലിപ്പമുള്ള ബോട്ടിന്റെ വമ്പൻ സെറ്റ് നിർമ്മിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. കടലിന്റെ പശ്ചാത്തലത്തിൽ ഒരു റിവഞ്ച്- ആക്ഷൻ ഡ്രാമ ഴോണറിലാണ് ചിത്രമെത്തുന്നത്. പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ വിക്രം മോറയാണ് ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് എന്നതും പ്രതീക്ഷയാണ്. ഷബീർ കല്ലറയ്ക്കൽ, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈ വർഷം ഓണം റിലീസ് ആയാണ് ചിത്രമെത്തുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ