ഹോമിയോ ഡോക്ടര്‍ പ്രിയന്‍ ആയി ഷറഫുദ്ദീന്‍, ഒപ്പം നൈല ഉഷയും; 'പ്രിയന്‍ ഓട്ടത്തിലാണ്' പ്രഖ്യാപിച്ച് സംവിധായകന്‍ ആന്റണി സോണി

ഷറഫുദ്ദീനെയും നൈല ഉഷയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ സിനിമ പ്രഖ്യാപിച്ച് കെയര്‍ ഓഫ് സൈറ ഭാനു സംവിധായകന്‍ ആന്റണി സോണി. “പ്രിയന്‍ ഓട്ടത്തിലാണ്” എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. അഭയകുമാര്‍ കെ., അനില്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

കോഹിനൂര്‍ ഫെയിം അപര്‍ണ ദാസ്, ബിജു സോപാനം, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, സ്പടികം ജോര്‍ജ്, അശോകന്‍, തമാശ ഫെയിം ഉമ കെ.പി എന്നീ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പൂര്‍ണമായും കൊച്ചിയില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് മാര്‍ച്ച് 14ന് ആരംഭിക്കും.

ചിത്രത്തില്‍ ഹോമിയോ ഡോക്ടറായ പ്രിയന്‍ എന്ന കഥാപാത്രമായാണ് ഷറഫുദ്ദീന്‍ വേഷമിടുക. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഒരു പൊലീസ് സ്റ്റേഷനിലാണ് ആരംഭിക്കുക എന്നും സംവിധായകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. നൈല ഉഷയുടെ കഥാപാത്രം സസ്‌പെന്‍സ് ആണെന്നും ആന്റണി പറയുന്നു.

സന്തോഷ് ത്രിവിക്രം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പി എം ഉണ്ണികൃഷ്ണന്‍ ഛായാഗ്രഹണവും ജോയല്‍ കവി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പ്രജീഷ് പ്രേം രചിക്കുന്ന വരികള്‍ക്ക് ലിജിന്‍ ബാംബിനോ സംഗീതമൊരുക്കുന്നു. സൗണ്ട് ഡിസൈന്‍ ഗോകുല്‍ കെ ആര്‍, കല സംവിധാനം-രാജേഷ് വേലായുധന്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, മേക്കപ്പ്-റോണെക്സ് സേവിയര്‍.

Latest Stories

രാജ്യത്തിന്റെ നിലനില്‍പ് ചോദ്യംചെയ്ത് ഭീഷണി ഉയര്‍ത്തരുത്; ആണവായുധം നിര്‍മിക്കുമെന്ന് ഇറാന്‍; ഇസ്രയേലിന് താക്കീതുമായി ആയത്തുല്ലയുടെ ഉപദേശകന്‍

ലൈംഗിക പീഡന പരാതി; കര്‍ണാടകയില്‍ ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റില്‍

ജോഷിക്ക് വയസായില്ലേ? പഴയതു പോലെ ഇനി അങ്ങേരെക്കൊണ്ടു പറ്റുമോ എന്ന് പറഞ്ഞ് അവര്‍ ആ പ്രോജക്ട് ഉപേക്ഷിച്ചു; വെളിപ്പെടുത്തി സംവിധായകന്‍

നടുറോഡില്‍ വെട്ടി വീഴ്ത്തി, ദേഹത്ത് കല്ലെടുത്തിട്ടു; കരമനയിലെ കൊലപാതകത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

രോഹിത് നാലാം നമ്പറില്‍, കോഹ്ലിക്ക് പുതിയ ബാറ്റിംഗ് സ്ലോട്ട്; ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് പുതിയ ബാറ്റിംഗ് ഓര്‍ഡര്‍ നിര്‍ദ്ദേശം

കെജ്‌രിവാൾ പ്രചാരണത്തിനിറങ്ങുന്നു; ആദ്യം ഹനുമാൻ ക്ഷേത്രത്തിലേക്ക്, പിന്നീട് വാർത്ത സമ്മേളനവും മെഗാ റോഡ് ഷോയും

ദൈവമേ എന്തൊരു ഇന്റലിജന്‍സ് ആണ് ജാസ്മിന് എന്ന് തോന്നും.. എനിക്കും ബിഗ് ബോസില്‍ പോകാന്‍ ആഗ്രഹമുണ്ട്: ഗായത്രി സുരേഷ്

മതിയായി, ഇത് അവസാന ഐപിഎല്‍ സീസണ്‍, കെകെആര്‍ പരിശീലകനെ വിരമിക്കല്‍ അറിയിച്ച് രോഹിത്; വീഡിയോ വൈറല്‍

ഹോസ്പിറ്റല്‍ മേഖലയില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന: ആയിരത്തി എണ്ണൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തി; കര്‍ശന നടപടിയെന്ന് കമ്മീഷണര്‍

എംകെ രാഘവന്റെ പരാതി; കെപിസിസി അംഗത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കി