"ആ സീന്‍ എടുത്തപ്പോള്‍ സെറ്റില്‍ പത്തുപേരെങ്കിലും കരഞ്ഞിട്ടുണ്ടാകും"

അനൂപ് സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം സൂപ്പര്‍ ഹിറ്റായി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രേക്ഷകരുടെ അഭിനന്ദനവും കയ്യടിയും നേടിയെടുക്കുന്ന ചിത്രത്തിലെ ശ്രദ്ധേയമായ ഒരു രംഗത്തെ കുറിച്ചു സംസാരിക്കുകയാണ് അനൂപ് സത്യന്‍.

ഉര്‍വശിയും ചേച്ചിയും കല്യാണിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ വേര്‍പിരിയുന്ന സീനാണ് പലരും എടുത്തു പറയുന്നത് എന്നും ആ സീന്‍ എടുത്തപ്പോള്‍ സെറ്റില്‍ പത്തുപേരെങ്കിലും കരഞ്ഞിട്ടുണ്ടാകും എന്നുമാണ് അനൂപ് സത്യന്‍ വെളിപ്പെടുത്തുന്നത്. വളരെ വൈകാരികമായ ഒരു രംഗമായിരുന്നു അത്.

ഒരു ഹോട്ടലില്‍ വെച്ചാണ് ആ രംഗം ഷൂട്ട് ചെയ്തിരിക്കുന്നത്. കല്യാണിയും ഉര്‍വശിയും അതിമനോഹരമായാണ് ആ രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

സുരേഷ് ഗോപിയും ശോഭനയും ഏറെക്കാലത്തിന് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന എന്നത് തന്നെയാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ജോഡികളായി എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ലാലു അലക്‌സ്, കെപിഎസി ലളിത, ഉര്‍വ്വശി, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരും സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സൗബിന്‍ ഷാഹിറും അതിഥി വേഷത്തിലെത്തുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ