രാജമൗലി മാമാ ചതിക്കരുത്; അനൂപ് മേനോന്റെ വാക്കുകള്‍ വൈറലാകുന്നു

അനൂപ് മേനോന്‍ നായകനായ ’21 ഗ്രാംസ്’ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകന്‍ സജി സുരേന്ദ്രന്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സിനിമയുടെ ക്ലൈമാക്‌സ് അതിഗംഭീരമാണ് എന്ന് സജി സുരേന്ദ്രന്‍ പറയുന്നത്. എസ്.എസ് രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ അടുത്ത വാരം റിലീസ് ചെയ്യുമ്പോള്‍ 21 ഗ്രാംസിനെ തിയേറ്ററുകളില്‍ നിന്ന് ഒഴിവാക്കരുത് എന്നും സംവിധായകന്‍ തന്റെ പോസ്റ്റിലൂടെ അപേക്ഷിക്കുന്നുണ്ട്.

‘രാജമൗലി മാമാ ചതിക്കരുത്’ എന്ന ക്യാപ്ഷനോടെയാണ് അനൂപ് മേനോന്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന 21 ഗ്രാംസ് മാര്‍ച്ച് 18നാണ് റിലീസ് ചെയ്തത്. വ്യത്യസ്തമായ ഒരു ത്രില്ലറാണ് സിനിമയെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

സിനിമയുടെ ക്ലൈമാക്‌സിന് ഏറെ പ്രശംസകള്‍ വരുന്നുണ്ട്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്. സംവിധായന്‍ ബിബിന്‍ കൃഷ്ണന്‍ തന്നെ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം ഒരുക്കിയത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്