'മുന്‍ കാമുകിയോടുള്ള വാശിക്ക് ബലി ആയവള്‍, ഉപഭോഗവസ്തു ആയി മാറുന്ന ആയിരം 'മായ'മാരില്‍ ഒരാള്‍'; ചര്‍ച്ചയായി കുറിപ്പ്

ഹൃദയം സിനിമയില്‍ പ്രണവും കല്യാണിയും ദര്‍ശനയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ നിറയുമ്പോള്‍ മായ എന്ന കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ഹൃദയത്തെ കൊളുത്തി വലിച്ച ഒരു കഥാപാത്രമാണ് അന്നു ആന്റണി അവതരിപ്പിച്ച മായ എന്ന കഥാപാത്രമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

അരുണ്‍ എന്ന നായകന് ദര്‍ശന എന്ന് പഴയ കാമുകിയോട് ഉള്ള വാശിയുടെ ബലിയാടാണ് മായ. ജീവിതത്തില്‍ മറന്നു പോകുന്ന ഒരു ഉപഭോഗവസ്തു ആയി മാറുന്ന ആയിരം മായമാരുടെ പ്രതിനിധിയാണ് ‘മായ’ എന്ന് അഭിജിത്ത് ഗോപകുമാര്‍ പങ്കുവച്ച ഫെയ്‌സ്ബുക്കില്‍ കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

മായയുടെ ”ഹൃദയം”

ഹൃദയം സിനിമ കണ്ടവര്‍ മുഴുവന്‍ അരുണ്‍ നിത്യ ജോടികളുടെ കുടുംബ ജീവിതവും, ഒന്നിക്കാന്‍ പറ്റാതെ പോയ അരുണ്‍ ദര്‍ശന ജോഡികളുടെ പ്രണയവും ആണ് എപോഴും പറയുന്നത്. എന്നാല്‍ ഇവരുടെ അത്ര പ്രാധാന്യം കൊടുക്കാതെ പോയി എങ്കിലും വളരെ ടച്ചിങ് ആയ ഒരു കഥാപാത്രം ആയിരുന്നു മായ എന്ന കഥാപാത്രം….

മുടി അഴിച്ചിട്ടു പൊട്ട് വച്ച് മലയാളി പയ്യന്‍മാരെ വീഴ്ത്തുന്ന ദര്‍ശനയും ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിക്കുന്ന നിത്യയും സിനിമാ മെറ്റീരിയല്‍ ആണ് എന്നാല് മായ എന്ന പെണ്‍കുട്ടി വളരെ റിയലിസ്റ്റിക് ആയി തോന്നി….

സ്‌നേഹത്തിന്റെ അങ്ങേ അറ്റത്തെ അവസ്ഥയില്‍ അരുണിനെ സ്‌നേഹിച്ച ദര്‍ശനയെയും അവനെ കൈവിടാതെ സ്വന്തം ആക്കിയ നിത്യയെയും ആണ് സിനിമയില്‍ പ്രധാനം ആയി പറയുന്നത് എങ്കിലും ജീവിതത്തില്‍ മറന്നു പോകുന്ന ഒരു ഉപഭോഗ വസ്തു ആയി മാറുന്ന ആയിരം മായമാരില്‍ ഒരാളെ കൂടി നമ്മുക്ക് കാണാന്‍ പറ്റി….

അരുണ്‍ എന്ന നായകന് ദര്‍ശന എന്ന് എക്‌സ് കാമുകിയോട് ഉള്ള വാശിക്ക് ബലി ആയവള്‍ ആണ് മായ…. അരുണ്‍ പ്രണയിക്കാത്ത അവന്റെ പ്രണയിനി. ദര്‍ശനയുടെ മുമ്പില്‍ ആളാകാന്‍ അവന്‍ തിരഞ്ഞെടുത്ത ഒരുത്തി. സീനിയര്‍ ആയതു കൊണ്ട് അവനെ വെറുപ്പിക്കാന്‍ കഴിയാതെ അവള്‍ക്ക് സകലതും സഹിക്കേണ്ടി വന്നു…

കേദാറും ആയി ദര്‍ശനക്ക് അടുപ്പം ഉണ്ടെന്ന് അറിയുമ്പോള്‍ അതിന്റെ ദേഷ്യം പോലും മായയോട് മറ്റൊരു രീതിയില്‍ അവന്‍ കാണിക്കാന്‍ പോകുന്നു…. മായയുടെ കഥയും വളരെ പ്രധാനം ആണ് ഇന്നത്തെ കാലത്ത് … ഉപയോഗിക്കപെടുന്ന ഒരുപാട് മായമാര്‍ നമ്മുക്ക് ചുറ്റും ഉണ്ടു….

ദര്‍ശനയേ സ്‌നേഹിച്ച പോലെ നീ എന്നെ സ്‌നേഹിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ അരുണ്‍ മിണ്ടാതെ നില്‍കുന്ന രംഗം. അത് മായക്ക് എന്ത് വേദന നല്‍കി എന്ന് പറയാന്‍ പറ്റില്ല. അച്ഛന്‍ മരിച്ചു കിടക്കുന്ന അവസ്ഥ കൂടി ആണ്. എന്നിട്ടും അവള് ധൈര്യം ആയി ഒരു തീരുമാനം എടുത്തു. ബ്രേക്ക് അപ്പ് കണ്ട് സന്തോഷം തോന്നിയ നിമിഷം.

എനിക്ക് ആരും ഇല്ലാ നീ എന്നെ സ്‌നേഹിക്കു എന്നവള്‍ കെഞ്ചിയില്ല…സ്വയം അവള് ആ ബന്ധ(ന)ത്തില്‍ നിന്നും മുക്ത ആയി… Yes she deserves a better person than Arun…. മായയുടെ അവസ്ഥയില്‍ കൂടി പോയ പലരും സ്വന്തം ജീവന്‍ കളഞ്ഞിട്ട് ഉണ്ടാകും. എന്നാല് മായ അതിനെ അതിജീവിച്ചു. പുതിയ ജീവിതം ജോക്ക് ഒപ്പം തുടങ്ങി …… ഹൃദയം മായയുടെ കൂടെ ആണ്….

Latest Stories

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി