തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി അഞ്ജലി മേനോൻ; ഏറ്റവും പുതിയ അപ്ഡേറ്റ്

മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ്, കൂടെ, വണ്ടർ വുമൺ എന്നീ സിനിമകൾക്ക് ശേഷം പുതിയ ചിത്രവുമായി അഞ്ജലി മേനോൻ. ഇത്തവണ തമിഴിലാണ് അഞ്ജലി മേനോൻ സിനിമായൊരുക്കുന്നത്.

കെ.ആർ.ജി ഫിലിംസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും ഉണ്ടാകണം, നമുക്കൊരു മനോഹരമായ സിനിമയൊരുക്കാം, എന്നാണ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ അഞ്ജലി മേനോൻ പറഞ്ഞത്.

എന്നാൽ ചിത്രത്തിലെ കാസ്റ്റിംഗ് സംബന്ധിച്ച മറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. വരും ദിവസങ്ങളിൽ താരങ്ങളെ കുറിച്ചുള്ള അപ്ഡേറ്റ് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

അഞ്ജലി മേനോന്റെ അവസാനമിറങ്ങിയ വണ്ടർ വുമൺ ഒടിടി റിലീസ് ആയിരുന്നു. ചിത്രത്തിന് വലിയ രീതിയിൽ പ്രശംസകൾ കിട്ടിയിരുന്നില്ല. പാര്‍വതി, പത്മപ്രിയ, സയനോര, അര്‍ച്ചന പദ്‍മിനി, അമൃത സുഭാഷ്, രാധ ഗോമതി, നിലമ്പൂര്‍ ആയിഷ, ഡോ. ഹാനിസ് സലീം, ശ്രീകാന്ത് കെ വിജയൻ, പ്രവീണ്‍ പ്രേം‍നാഥ്, അജയൻ അടാട്ട്, സന്ദേശ് കുല്‍ക്കര്‍ണി, രമ്യ സര്‍വദാ ദാസ്, പി വി ആകാശ് മഹേഷ്, വൈശാഖ് നായര്‍ എന്നിവറായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം