തിരഞ്ഞെടുക്കാൻ മുന്നിൽ മൂന്ന് ആഡംബര കാറുകൾ; അനിരുദ്ധിന് സമ്മാനവുമായി കലാനിധി മാരൻ

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ‘ജെയിലർ’ തമിഴ് സിനിമകളുടെ എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് മുന്നേറുകയാണ്. 

സിനിമയിൽ പശ്ചാത്തല സംഗീതത്തിന്റെ പ്രാധാന്യം വളരെ വലുതായിരുന്നു. രജനിയുടെയും മോഹൻലാലിന്റെയും വിനായകന്റെയും രംഗങ്ങൾക്ക് അനിരുദ്ധ് രവിചന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന് തിയേറ്ററുകൾ ഇളകി മറിഞ്ഞിരുന്നു. 

ചിത്രത്തിന്റെ വിജയത്തിൽ രജനിക്കും സംവിധായകൻ നെൽസണും ആഡംബര കാറുകളും ചെക്കുകളും കലാനിധി മാരൻ സമ്മാനമായി നല്കിയിരുന്നു. ഇപ്പോഴിതാ സംഗീത സംവിധായകൻ അനിരുദ്ധിനും സമ്മാനം നല്കിയിരിക്കുകയാണ് കലാനിധി മാരൻ.

രജനിക്കും നെൽസണും നൽകിയ പോലെ ഇഷ്ടപ്പെട്ട കാറുകൾ തെരഞ്ഞെടുക്കാൻ മൂന്ന് ഓപ്ഷനുകൾ അനിരുദ്ധിനും  ലഭിച്ചു. ബി. എം. ഡബ്ലിയുവിന്റെ രണ്ട് കാറുകളും പോർഷെയുടെ ഒരു കാറുമാണ് അനിരുദ്ധിന് മുൻപിൽ വെച്ചത്, ഇതിൽ  പോർഷെയുടെ കാറാണ് അനിരുദ്ധ് തെരഞ്ഞെടുത്തത്.  

1.44 കോടി വിലവരുന്ന പോർഷെയുടെ മക്കാൻ എസ് എന്ന് മോഡലായിരുന്നു  നെൽസൺ തെരഞ്ഞെടുത്തത്, അതേ സമയം 1.24 കോടി വില വരുന്ന ബി. എം ഡബ്ലിയു എക്സ് 7 ആണ് രജനികാന്ത് തെരഞ്ഞെടുത്തത്.

ഇനി അടുത്ത സമ്മാനം ആർക്കായിരിക്കും,കേരളത്തിലേക്ക് സമ്മാനവുമായി കലാനിധി മാരൻ എത്തുമോ  എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. 

Latest Stories

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി