'ഇങ്ങനെ ആകണം മുഖ്യമന്ത്രി, കടയ്ക്കല്‍ ചന്ദ്രനെ മാതൃകയാക്കൂ'; ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയോട് എം.പി

മമ്മൂട്ടിയുടെ “വണ്‍” ചിത്രം കണ്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിക്ക് ഉപദേശവുമായി വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ രഘുരാമകൃഷ്ണ രാജു. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന ആദര്‍ശവാനായ മുഖ്യമന്ത്രിയെ മാതൃകയാക്കണം എന്നാണ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയോട് എംപിയുടെ നിര്‍ദേശം.

“”മമ്മൂട്ടി അഭിനയിച്ച മലയാള ചിത്രം വണ്‍ നെറ്റ്ഫ്‌ളിക്‌സില്‍ കണ്ടു. ആദര്‍ശവാനായ മുഖ്യമന്ത്രിയുടെ വേഷമാണ് അദ്ദേഹം ചെയ്തത്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയും ജനങ്ങളും ഈ സിനിമ കാണണം. ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണമെന്ന് സിനിമ കണ്ട് മനസ്സിലാക്കൂ. എന്തായാലും കാണണം”” എന്നാണ് രഘുരാമകൃഷ്ണ രാജുവിന്റെ ട്വീറ്റ്.

നടന്‍ ദുല്‍ഖര്‍ സല്‍മാനെയും ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. എസ്.എസ് രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ ചിത്രത്തിന്റെ ഹാഷ്ടാഗും ട്വീറ്റിനൊപ്പം കൊടുത്തിട്ടുണ്ട്. മാര്‍ച്ച് 26ന് ആണ് വണ്‍ തിയേറ്ററില്‍ റിലീസ് ചെയ്തത്. തുടര്‍ന്ന് കോവിഡ് സാഹചര്യത്തില്‍ സിനിമ നെറ്റ്ഫ്‌ളിക്‌സിലും റിലീസ് ചെയ്തു.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ബോബി- സഞ്ജയ് ടീമാണ് ഒരുക്കിയത്. ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന, റൈറ്റ് ടു റീകാള്‍ എന്ന നിയമം പാസാക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ