'അമ്മ'യിലെ ചേരിപ്പോര്; അൻസിബ അടക്കം നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ്, നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം

താരസംഘടനയായ ‘അമ്മ’യിലെ ചേരിപ്പോരിൽ നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം. അതേസമയം ടിനി ടോമിനെതിരെ അടക്കം ഉന്നയിച്ച പരാതിയിൽ അൻസിബയെ കേൾക്കാൻ അമ്മ നേതൃത്വം തീരുമാനിച്ചു.

‘അമ്മ’യിലെ ചേരിപ്പോര് വല്ലാതെ വഷളായ സാഹചര്യത്തിലാണ് പരാതിക്കാരിയായ അൻസിബയെ കേട്ട് പ്രശ്ന പരിഹാര നീക്കത്തിലേക്ക് അമ്മയുടെ ഭരണസമിതി കടന്നത്. അൻസിബ ജൂൺ ആദ്യ ആഴ്ച നേരിട്ടെത്താനാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അമ്മയുടെ നേതൃത്വത്തിന് മുന്നിലേക്ക് ഇല്ലെന്ന നിലപാടിലാണ് അൻസിബ.

തൻ്റെ പരാതികൾ കേൾക്കണമെങ്കിൽ നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നും അൻസിബ ആവശ്യപ്പെടുന്നു. രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവ്വതി എന്നിവർ സമിതിയിൽ ഉണ്ടാകണമെന്നാണ് അൻസിബയുടെ ആവശ്യം. സമിതിക്ക് മുന്നിൽ താൻ പറയുന്ന കാര്യങ്ങൾ വീഡിയോ റെക്കോർഡിങ് ഉറപ്പാക്കണം എന്നും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

സംസ്ഥാന രാഷ്ട്രീയത്തിന്റെ തടവിലായ ദേശീയ പ്രതിരോധം

'പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി... അടിമകൾ ഇതും മറക്കരുത്'; ജോയ് മാത്യു

മുഖ്യമന്ത്രിയായി ഇനി കര്‍ണാടകയില്‍ ഡി കെ യുഗം; ഹൈക്കമാന്‍ഡ് പറഞ്ഞു, സിദ്ധരാമയ്യ കേട്ടു; ഔദ്യോഗിക വസതിയിലെ പ്രാതലില്‍ മന്ത്രിസഭാംഗങ്ങളോട് രാജി പ്രഖ്യാപിച്ചു; ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'ഒമാന്‍ മറ്റെല്ലാ രാജ്യങ്ങളെയും പോലെ പെരുമാറണം, അല്ലെങ്കില്‍ തകര്‍ത്തുകളയും'; ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പൊലീസ് മേധാവിയോട് വിശദീകരണം തേടി ആഭ്യന്തര മന്ത്രി

സ്വർണ വിലയിൽ ഇറക്കം, പവന് 560 രൂപ കുറഞ്ഞു; രണ്ട് ദിവസം കൊണ്ട് ഒരു പവന് കുറഞ്ഞത് 1,640 രൂപ

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; രണ്ട് പേർ കൂടി പിടിയിൽ

'എല്ലാവർക്കും നന്ദി'; അബ്ദുൽ റഹീമിന് ഇനി പുതുജീവിതം, രണ്ട് പതിറ്റാണ്ടിന് ശേഷം വീട്ടിൽ തിരിച്ചെത്തി

'വീണ വിജയൻ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയത് രണ്ടു കോടി 78 ലക്ഷം രൂപ, നഷ്ടത്തിലായിരുന്ന എക്സാലോജിക്കിന്റെ പ്രധാന വരുമാന സ്രോതസ്സ് കരിമണൽ കമ്പനി'; എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട്

മാസപ്പടിക്കേസ്; വീണ വിജയനെ ഇഡി വിശദമായി ചോദ്യം ചെയ്യും, സ്വത്തുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം