അമല പോളിന്റെ 'ആടൈ'യുടെ റിലീസ് മുടങ്ങി; നിരാശരായി ആരാധകര്‍

അമല പോളിന്റെ വിവാദ ചിത്രം ആടൈയുടെ റീലീസ് മുടങ്ങി. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ചിത്രത്തിന്റെ റിലീസ് മുടങ്ങിയത്. പണം അടക്കാത്തതിനെ തുടര്‍ന്ന് തിയേറ്ററുകളിലേക്ക് സ്‌ക്രീനിങ്ങിനായുള്ള കീ ഡെലിവറി മെസേജ് ലഭിച്ചിരുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍ പ്രോസസിംഗ് ലാബ് ഉള്‍പ്പെടെയുള്ള പണമടവുകളില്‍ വീഴ്ച വരുന്ന ഘട്ടത്തിലാണ് പൊതുവെ കെ.ഡി.എം ഡെലിവറി ലാബുകളില്‍ നിന്ന് നടക്കാതിരുന്നത്.

അതേസമയം, ചിത്രത്തിന്റെ മോണിംഗ് ഷോയും മീഡിയ ഷോയും മുടങ്ങുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഫിലിം ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള സാമ്പത്തിക പ്രതിസന്ധി മൂലം സിനിമയുടെ മോണിംഗ് ഷോ നടക്കില്ലെന്ന് ട്വീറ്റ് ചെയ്തിരുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ഷോ ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് കാണാനോ, അല്ലെങ്കില്‍ പണം തിരികെ നല്‍കാനാണ് ചിത്രത്തിന്റ അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

ആടൈ എന്ന ചിത്രം നഗ്നതാപ്രദര്‍ശനമാണെന്നും ചിത്രം വിലക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ രാഷ്ട്രീയനേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി രംഗത്തു വന്നിരുന്നു. ത്രില്ലര്‍ സ്വഭാവമുളള “ആടൈ” രത്നകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു