മോഹന്‍ലാലിന്റെ ആ സര്‍പ്രൈസിനായി ഞാന്‍ കാത്തിരിക്കുന്നു: അല്‍ഫോണ്‍സ് പുത്രന്‍

മോഹന്‍ലാലും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ജയിലര്‍. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

മോഹന്‍ലാലിന്റെ ഭാഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. മോഹന്‍ലാല്‍ ഇതില്‍ അവതരിപ്പിക്കുന്നത് ഒരു സര്‍പ്രൈസ് കഥാപാത്രം ആണെന്നും ചിലപ്പോള്‍ ജയിലറിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നതിലേക്ക് സൂചന നല്‍കുന്ന ഭാഗം കൂടിയാവും മോഹന്‍ലാലിന്റെ എന്‍ട്രി എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മോഹന്‍ലാലും സൂപ്പര്‍സ്റ്റാര്‍ രജനികാന്തും ഒന്നിക്കുമ്പോഴത്തെ ആ സര്‍പ്രൈസിനായി കാത്തിരിക്കുന്നു എന്ന് പറയുന്നത് സൂപ്പര്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനാണ്. കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ കൂടിയായ അല്‍ഫോണ്‍സ് പുത്രന്‍ രജനികാന്തിന്റെയും ചിത്രങ്ങളുടെ ആരാധകനാണ്.

മോഹന്‍ലാല്‍ ജയിലറില്‍ ജോയിന്‍ ചെയ്തു എന്ന വിവരം നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് പുറത്ത് വിട്ട സോഷ്യല്‍ മീഡിയ പോസ്റ്റും, ഇതിലെ മോഹന്‍ലാലിന്റെ ലുക്കും പങ്ക് വെച്ചുകൊണ്ടാണ് ആ സര്‍പ്രൈസിനായി താനും കാത്തിരിക്കുന്നു എന്ന് അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചത്.

മോഹന്‍ലാലിനെ നായകനാക്കി ഒരു ഫാന്‍ ബോയ് ചിത്രം രചിച്ചു കൊണ്ടിരിക്കുകയാണ് താനെന്ന് കുറച്ചു നാള്‍ മുന്‍പാണ് അല്‍ഫോണ്‍സ് പുത്രന്‍ വെളിപ്പടുത്തിയിരുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ