'ഈ നാട്ടിൽ തലമുടി വളർത്താൻ അവകാശമില്ലെ?, ഒരാളുടെ ശരീരം അവന്റെ മാത്രം അധികാരമാണ്, അല്ലാതെ ഭരണകൂടത്തിന്റെയല്ല: അലൻസിയർ

തലമുടി നീട്ടി വളർത്തിയതിന്റെ പേരിൽ മകനെ പൊലീസ് പിടിച്ചെന്ന് നടൻ അലൻസിയർ. ഈ നാട്ടിൽ തലമുടി വളർത്താൻ അവകാശമില്ലെയെന്നും, ഒരാളുടെ ശരീരം അവന്റെ മാത്രം അധികാരമാണ്, അല്ലാതെ ഭരണകൂടത്തിന്റെയല്ലയെന്നും അലൻസിയർ പറഞ്ഞു.  സുരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഹെവൻന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമു​ദി മുവിസിനോട് സംസാരിക്കവേയാണ് അലൻസിയറിന്റെ വെളിപ്പെടുത്തൽ.

ഫൈൻ ആർട്‌സ് വിദ്യാർത്ഥിയായിരുന്ന മകൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുന്ന വഴിയാണ് സംഭവം. മകൻ ട്രാഫിക്ക് റൂൾ തെറ്റിച്ചെന്നും
വെെകുന്നേരം അവനെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കണെമന്നും പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിക്കുകയായിരുന്നു. പിഴ അടച്ചാൽ പോരെ എന്ന് ചോദിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ വരാനാണ് അവർ പറഞ്ഞത്.

പിന്നിട് മകനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നതെന്നും അലൻസിയർ പറഞ്ഞു. എന്തിനാണ് മുടി വളർത്തിയിരുക്കുന്നതെന്നാണ് പൊലീസുകാർ ആദ്യം ചോദിച്ചത്. അവനൊരു ആർട്ടിസ്‌റ്റാണ്. അവന്റെ സ്വാതന്ത്യമാണത് അവന്റെ മുടി.

അവന്റെ ശരീരം അവന്റെ മാത്രം അധികാരമാണ്, അല്ലാതെ ഭരണകൂടത്തിന്റെയല്ല എന്നും അലൻസിയർ പറഞ്ഞു. ഈ നാട്ടിൽ തലമുടി വളർത്താൻ അധികാരമില്ലെ പൊലീസുകാർ തലമുടി വെട്ടികൊണ്ടു നടക്കണം, തൊപ്പി അഴിക്കണം എന്നുപറയുന്നതുപോലെ നാട്ടുകാരെല്ലാം അങ്ങനെ ചെയ്യണോയെന്നും അലൻസിയർ ചോദിച്ചു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു