രഞ്ജി പണിക്കരുടെ മകന്‍ സിനിമയിലേക്ക്; ഇരുവരും ഒരു കഥാപാത്രത്തെ അവതരിപ്പിക്കും

രഞ്ജി പണിക്കരുടെ മകന്‍ സിനിമയിലേക്ക്. അദ്ദേഹത്തിന്റെ ഇരട്ടക്കുട്ടികളില്‍ നിഖിലാണ് കലാമണ്ഡലം ഹൈദരാലിയുടെ കഥാപാത്രവുമായി അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. മറ്റൊരു മകനായ നിഥിന്‍ രഞ്ജി പണിക്കര്‍, കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയിരുന്നു. കിരണ്‍ ജി. നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹൈദരാലിയായി നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ വേഷമിടുന്നു. ഹൈദരാലിയുടെ യുവത്വം മകന്‍ നിഖില്‍ രഞ്ജി പണിക്കര്‍ അവതരിപ്പിക്കുന്നു. 19 വയസ്സു മുതല്‍ 30 വരെയുള്ള കാലഘട്ടമാണ് നിഖില്‍ അവതരിപ്പിക്കുക.

അജു നാരായണനാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്. ഛായഗ്രഹണം എം.ജെ രാധാകൃഷ്ണന്‍. നിര്‍മ്മാണം: വിനീഷ് മോഹന്‍,ബാനര്‍: വേധാസ് ക്രിയേഷന്‍സ്,എഡിറ്റര്‍: മിഥുന്‍,സംഗീതം: അനില്‍ ഗോപാല്‍,ആലാപനം: കോട്ടയ്ക്കല്‍ മധു, നൃത്ത സംവിധാനം കലാമണ്ഡലം വിമല ,കലാമണ്ഡലം ഗണേശന്‍ ,സ്റ്റില്‍സ്: കണ്ണന്‍ സൂരജ്.

അഭിനേതാക്കള്‍: രഞ്ജി പണിക്കര്‍, അശോകന്‍, ടി.ജി. രവി, ജയപ്രകാശ് കുളൂര്‍, നിഖില്‍ രണ്‍ജി പണിക്കര്‍, റെയ്ഹാന്‍ ഹൈദരലി, കുടമാളൂര്‍ മുരളി കൃഷ്ണന്‍ , രഞ്ജന്‍ ,മീര നായര്‍,പാരിസ് ലക്ഷ്മി, വാണി.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ