'ഓ നിങ്ങള്‍ എന്നാന്നു വെച്ചാ അങ്ങ് ചെയ്' ഓരോ തവണയും ഞങ്ങളെ ആശ്ലേഷിച്ച വാക്കുകള്‍: അജു വര്‍ഗീസ്

അജു വര്‍ഗീസ് കേന്ദ്ര കഥാപാത്രമാകുന്ന “സാജന്‍ ബേക്കറി സിന്‍സ് 1962” ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. അജു വര്‍ഗീസ് തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്. റാന്നി പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ഒരുപാട് പ്രത്യേകതകളും സവിശേഷതകളുമുള്ള നാടാണ് റാന്നി എന്നും വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവിടെയൊരു സിനിമ ചിത്രീകരിക്കുന്നതെന്നും അജു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

സാജന്‍ ബേക്കറിയുടെ ഷൂട്ടിനായി റാന്നിയില്‍ ഞങ്ങള്‍ ചെന്നപ്പോള്‍ കേള്‍ക്കാനിടയായ ഒരു കാര്യം അവിടെ ഇതിനു മുമ്പ് മധു സാര്‍ നായകനായി അഭിനയിച്ച ഒരു പടമാണ് അവസാനമായി ഷൂട്ട് ചെയ്തത് എന്നാണ്. റാന്നിക്ക് റാന്നിയുടേത് മാത്രമായ സവിശേഷതകള്‍ ഉണ്ട്. അവിടുത്തെ ആള്‍ക്കാര്‍ക്കും. വളരെ ഫോര്‍വേഡ് ആയി ചിന്തിക്കുന്ന, ലോകം കണ്ട മനുഷ്യര്‍, 80-100 വര്‍ഷം പഴക്കം ചെന്ന വിദ്യാലയങ്ങള്‍ റാന്നിയുടെ വിദ്യാസമ്പന്നരായ ജനതയുടെ പ്രതീകമാണ്. ഒരു മലയോര പ്രദേശം ആണേലും റാന്നിയുടെ ടെക്‌സ്ച്വര്‍ വേറെയാണ്.. കോടയും പച്ചപ്പുമല്ല മറിച്ച് നെയ്ച്ചറുമായി ഇണങ്ങി കോ എക്‌സിസ്റ്റ് ചെയ്തു ജീവിക്കാന്‍ പഠിച്ച മനുഷ്യര്‍ ജീവിക്കുന്ന ഒരു ലാന്റ്‌സ്‌കേപ്പ് ആണ് റാന്നി. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ ഏറ്റവും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതും പക്ഷെ ഇവിടെ തന്നെയാണ്. തിരിച്ചടികളില്‍ നിന്നും ജീവിതം തിരിച്ചു പിടിച്ച സന്തോഷം, പ്രത്യാശ ഉള്ളവനാണ് ഓരോ റാന്നിക്കാരനും. അതുകൊണ്ട് തന്നെ വെറും ബിസിനസ് എന്നുള്ള രീതിയില്‍ ഈ നാടിനെ അപ്രോച്ച് ചെയ്യരുത് എന്നു തോന്നി. ഹോട്ടല്‍ താമസം ഒഴിവാക്കി അവിടെ തന്നെയുള്ള ഒരു വീട്ടില്‍ ആരുന്നു ഞങ്ങളുടെ താമസം. ഞാന്‍, സംവിധായകന്‍ അരുണ്‍ ചന്ദു, ആഡ്‌സ്, കണ്‍ട്രോളര്‍, എല്ലാരും കൂടി ഒരു വീട്ടില്‍, സീനുകള്‍ ഞങ്ങള്‍ അവിടെ ഇരുന്നു ഇംപ്രൊവൈസ് ചെയ്യാന്‍ തുടങ്ങി, അവിടുത്തെ അന്തരീക്ഷം, ലാളിത്യം ഒരുപാട് സിനിമയെ സഹായിച്ചിട്ടുണ്ട്. ഒടുക്കം റാന്നി വിട്ടുപോരുമ്പോള്‍ ഒരുപാട് സൗഹൃദങ്ങള്‍, ചിരികള്‍, ആശിര്‍വാദങ്ങള്‍ ഞങ്ങള്‍ ചേര്‍ത്തുപിടിക്കുന്നു. “ഓ നിങ്ങള്‍ എന്നാന്നു വെച്ചാ അങ്ങ് ചെയ്, റാന്നിയില്‍ ഒരു കാര്യം നടക്കുമ്പോ നമ്മള്‍ സഹകരിക്കാതെ ഇരിക്കുമോ “.. ഓരോ തവണയും ഞങ്ങളെ ആശ്ലേഷിച്ച വാക്കുകള്‍.

വിചാരിച്ച പ്രകാരം ഞങ്ങളുടെ ഷൂട്ടിംഗ് ഭംഗിയായി തന്നെ തീര്‍ന്നു. ഈ ചാര്‍ട്ട് പ്രകാരം റാന്നിയില്‍ സാജന്‍ ബേക്കറിയുടെ ഷൂട്ടിംഗ് ആഗ്രഹിച്ച പോലെ അവസാനിച്ച കാര്യം സന്തോഷത്തോടെ പങ്കു വെയ്ക്കുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്