അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടന്‍ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ നടനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നടന്‍ ഇപ്പോള്‍ ചികിത്സയില്‍ ആണെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ ഉടന്‍ എത്തുമെന്നുമാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പതിവ് ആരോഗ്യ പരിശോധനയ്ക്കായാണ് അജിത്ത് ആശുപത്രിയില്‍ എത്തിയത് എന്നാണ് മറ്റ് റിപ്പോര്‍ട്ടുകള്‍. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്ത നടനുമായി അടുത്ത വൃത്തങ്ങള്ഡ സ്ഥിരീകരിച്ചിട്ടുണ്ട്. ”അജിത്ത് ചെന്നൈയിലെ ആശുപത്രിയിലാണ്. ഔദ്യോഗിക പ്രസ്താവനയ്ക്കായി കാത്തിരിക്കുകയാണ്” എന്നാണ് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയത്.

അതേസമയം, കഴിഞ്ഞ ആഴ്ച മകന്‍ അദ്വിക്കിന്റെ പിറന്നാള്‍ അജിത്തും ശാലിനിയും ആഘോഷമാക്കിയിരുന്നു. ഫുട്‌ബോള്‍ പ്രേമിയായ അദ്വിക്കിന് ഫുട്‌ബോള്‍ തീമില്‍ ആയിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.

‘വിടാമുയര്‍ച്ചി’ എന്ന ചിത്രത്തിന്റെ തിരക്കില്‍ ആയിരുന്നു അജിത്ത്. മഗിഴ് തിരുമേനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഇനി 15 ദിവസങ്ങള്‍ കൂടി മാത്രമേ ഷൂട്ടിംഗ് ഉള്ളൂ. പ്രധാന ചില രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്