'മിന്നല്‍ മുരളിയി'ല്‍ ഐശ്വര്യ ലക്ഷ്മിയും ഉണ്ടായിരുന്നു! വീഡിയോ പങ്കുവെച്ച് ബേസില്‍

ബേസില്‍ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ എത്തിയ മിന്നല്‍ മുരളി ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന് പിന്നില്‍ സംവിധാകന്‍ ഒളിപ്പിച്ചു വെച്ച ബ്രില്യന്‍സുകളും മേക്കിംഗ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ചിത്രത്തെ കുറിച്ചുള്ള കൗതുകകരമായ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ബേസില്‍. മിന്നല്‍ മുരളിയില്‍ നടി ഐശ്വര്യ ലക്ഷ്മിയും ഉണ്ടായിരുന്നു എന്നാണ് ബേസില്‍ അറിയിക്കുന്നത്. നടി ആയല്ല, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായാണ് ഐശ്വര്യ മിന്നല്‍ മുരളിയുടെ ഭാഗമായത്.

ചിത്രത്തില്‍ മിന്നല്‍ എന്ന പ്രതിഭാസത്തെ കുറിച്ച് ടീച്ചര്‍ ജോസ്‌മോനും മറ്റു കുട്ടികള്‍ക്കും ക്ലാസ് എടുക്കുന്ന ഒരു രംഗമുണ്ട്. അപ്പോള്‍ എഴുന്നേറ്റ് നിന്ന് ”അപ്പോ മിന്നലടിച്ചിട്ട് മരിച്ചില്ലെങ്കിലോ? ടീച്ചറേ” എന്നു സംശയം ചോദിക്കുന്ന പെണ്‍കുട്ടിയ്ക്ക് വേണ്ടിയാണ് ഐശ്വര്യ ഡബ്ബ് ചെയ്തത്.

ഐശ്വര്യ ഡബ്ബ് ചെയ്യുന്ന വീഡിയോയാണ് ബേസില്‍ പങ്കുവെച്ചത്. ഡിസംബര്‍ 24ന് റിലീസ് ചെയ്ത മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ ടോപ്പ് 10 ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ ഗുഗു സോമസുന്ദരത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടുന്നുണ്ട്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്