അച്ഛന്‍ പൊട്ടിയല്ലോ..; ഒറ്റ വാക്കില്‍ തഗ്ഗ് മറുപടിയുമായി അഹാന

കൃഷ്ണകുമാറിന്റെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ തന്നെ പരിഹസിച്ച് ചോദ്യം ചെയ്തയാള്‍ക്ക് തക്കതായ മറുപടി കൊടുത്ത് നടി അഹാന കൃഷ്ണ. ‘അച്ഛന്‍ പൊട്ടിയല്ലോ’ മെസേജ് ആണ് അഹാനയ്ക്ക് ലഭിച്ചത്. ഒറ്റവാക്കില്‍ ആയിരുന്നു അഹാനയുടെ മറുപടി. ‘അയിന്’ എന്നാണ് അഹാന ചോദിച്ചത്.

നേരത്തെ അച്ഛന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സന്തോഷമുണ്ടെന്നും മകള്‍ എന്ന നിലയിലാണ് താന്‍ അച്ഛനെ പിന്തുണയ്ക്കുന്നതെന്നും അഹാന പറഞ്ഞിരുന്നു. നടി എന്ന നിലയിലോ രാഷ്ട്രീയം നോക്കിയോ അല്ല തന്റെ തീരുമാനമെന്നും താരം വ്യക്തമാക്കിയിരുന്നു.

No description available.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയായാണ് നടന്‍ കൃഷ്ണകുമാര്‍ മത്സരിച്ചത്. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ വിജയിച്ചപ്പോള്‍ ഇടത് സ്ഥാനാര്‍ഥിയായ മുകേഷ് രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ഥിയായ കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്.

കൃഷ്ണകുമാര്‍ തോറ്റതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ട്രോളുകളാണ് വരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കൃഷ്ണകുമാറിന് പിന്തുണയുമായി ഭാര്യ സിന്ധുവും അഹാന ഉള്‍പ്പടെയുള്ള നാല് മക്കളും ഉണ്ടായിരുന്നു. കൃഷ്ണകുമാര്‍ പരാജയപ്പെട്ടതോടെ കുടുംബത്തിനെതിരെ പരിഹാസങ്ങളും ഉയരുന്നുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ