എന്റെ കഴിവിനെ ഭയപ്പെട്ടു, ഒന്നുമാകാതെ പോയതിന് പിന്നില്‍ അയാളുടെ നീക്കങ്ങള്‍; അദ്‌നാന്‍ സമിക്കെതിരെ സഹോദരന്‍

അദ്‌നാന്‍ സമിക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരന്‍ ജുനൈദ് സമി ഖാന്‍. താന്‍ ഒന്നുമാകാതെ വീട്ടില്‍ ഇരിക്കാന്‍ കാരണം അദ്‌നാന്‍ ആണെന്നും തന്റെ കഴിവിനെ ഭയപ്പെട്ടിരുന്നെന്നും ജുനൈദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കുറിപ്പ് വലിയ ചര്‍ച്ചയായതോടെ പോസ്റ്റ് നീക്കം ചെയ്തു.

1969 ആഗസ്റ്റ് 15ന് റാവല്‍പിണ്ടിയിലെ ആശുപത്രിയിലാണ് അദ്‌നാന്‍ സമി ജനിച്ചത്. 1973 ല്‍ അതെ ആശുപത്രിയിലാണ് എന്റേയും ജനനം. എന്നാല്‍ ഇംഗ്ലണ്ടിലാണ് ജനിച്ചതെന്നാണ് സ്വയം അവകാശപ്പെടുന്നത്. അത് പച്ചകള്ളമാണ്. ഇംഗ്ലണ്ടിലെ പരീക്ഷയില്‍ പരാജയപ്പെട്ട അദ്ദേഹം ലാഹോറില്‍ നിന്നാണ് ഡിഗ്രി നേടിയത്. പിന്നീട് അബുദാബിയില്‍ നിന്ന് പ്രൈവറ്റായി എ ലെവല്‍സ് സ്വന്തമാക്കി- ജുനൈദ് പറഞ്ഞു.

അദ്‌നാന്‍ സമി സ്വാര്‍ഥനായ മനുഷ്യനാണ്. ഞാനും പാടുമെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. സംഗീതപരമായി എന്നെ സഹായിക്കാമായിരുന്നു. പലരും അദ്ദേഹത്തിന്റെ ശബ്ദത്തെക്കാള്‍ മികച്ചത് എന്റേതാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വന്തം ഉയര്‍ച്ച മാത്രം നോക്കി.

എന്നെ ഇന്ത്യയില്‍ പരിചയപ്പെടുത്തിയില്ല. കരിയറില്‍ ഞാന്‍ ഉയരത്തില്‍ എത്തുമെന്ന് ഭയപ്പെട്ടോ?. ഇന്ന് ഒന്നും ചെയ്യാനാവാതെ ഞാന്‍ വീട്ടില്‍ ഇരിക്കുന്നു. അതിന്റെ പ്രധാന കാരണം അദ്‌നാന്‍ സമിയാണ്- ജുനൈദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്