'ഒടുവില്‍ എന്നെ ശല്യപ്പെടുത്താന്‍ ഒരു കാരണം കിട്ടിയല്ലേ..'; അദിതിയോട് ദുല്‍ഖര്‍

ഹിമാചലില്‍ എത്തിയ ചിത്രങ്ങളും വീഡിയോകളും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഹിമാചല്‍ പ്രദേശിലെ കാസയിലെ സ്പിറ്റി വാലിയിലൂടെ കാറോടിക്കുന്ന ദുല്‍ഖറിന്റെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. താന്‍ വിശ്രമിക്കുന്ന ഒരു ചിത്രമാണ് ദുല്‍ഖര്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. നടി അദിതി റാവു ഹൈദരിയുടെ കമന്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ”എന്റേതല്ലാത്ത പൗട്ട് നിന്നില്‍ കാണുന്നുണ്ടോ…നിന്നെ ശല്യപ്പെടുത്താന്‍ കാത്തിരിക്കാനാവില്ല…” എന്നാണ് അദിതി കമന്റായി കുറിച്ചിരിക്കുന്നത്.

അദിതിക്ക് മറുപടിയും ദുല്‍ഖര്‍ നല്‍കിയിട്ടുണ്ട്. ”ഒടുവില്‍ ശല്യപ്പെടുത്താന്‍ കാരണം കിട്ടി” എന്നാണ് ദുല്‍ഖറിന്റെ മറുപടി. കിട്ടിയെന്ന സന്തോഷവും അദിതി കമന്റായി കുറിച്ചിട്ടുണ്ട്. ‘ഹേയ് സിനാമിക’ എന്ന ചിത്രമാണ് അദിതിയുടെയും ദുല്‍ഖറിന്റെതായും റിലീസിന് ഒരുങ്ങുന്നത്.

കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്റര്‍ സിനിമാ സംവിധാന രംഗത്തേക്ക് എത്തുന്ന ചിത്രം കൂടിയാണ് ഹേ സിനാമിക. നടി കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ മറ്റൊരു നായിക. അതേസമയം, കുറുപ്പ് ആണ് ദുല്‍ഖറിന്റെതായി ഈയടുത്ത് റിലീസായ സിനിമ. നവംബര്‍ 12ന് റിലീസ് ചെയ്ത ചിത്രം 75 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്.

Latest Stories

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം