പബ്ബിൽ പ്ലേറ്റുകൾ എറിഞ്ഞു പൊട്ടിച്ചു, ജീവനക്കാരെ അസഭ്യം പറഞ്ഞു, പൊലീസ് വന്നിട്ടും നിർത്തിയില്ല; നടിക്കെതിരെ കേസ്

പബ്ബിൽ ബഹളമുണ്ടാക്കിയതിന് തെലുങ്ക് നടി കൽപിക ഗണേഷിനെതിരെ ഗച്ചിബൗളി പൊലീസ് സ്റ്റേഷനിൽ കേസ്. പ്രിസം പബ് ജീവനക്കാരോട് മോശമായി പെരുമാറിയതിനും ബഹളമുണ്ടാക്കയതിനുമാണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

മെയ് 29 നായിരുന്നു കേസിന് ആസ്പദമായ സംഭവം. നടിയുടെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് പിറന്നാൾ കേക്ക് പുറത്തു നിന്ന് കൊണ്ടുവരാൻ അനുമതി നിഷേധിച്ചതിനാണ് ഹോട്ടൽ ജീവനക്കാരോട് നടി ദേഷ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തത്.

നടി പ്ലേറ്റുകൾ എറിഞ്ഞു പൊട്ടിച്ചുവെന്നും ഹോട്ടൽ വസ്തുവകകൾ നശിപ്പിച്ചുവെന്നും ജീവനക്കാരെ അപമാനിച്ചതായും അസഭ്യം പറഞ്ഞതായും പബ് മാനേജ്‌മെന്റിന്റെ പരാതിയിൽ പറയുന്നുണ്ട്. പൊലീസിന്റെ സാന്നിധ്യത്തിലും നടി ജീവനക്കാരോട് ബഹളം വച്ചുവെന്നും ആരോപണമുണ്ട്. ഹോട്ടൽ ജീവനക്കാരുമായി കൽപിക നടത്തുന്ന വാഗ്വാദത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

2009-ൽ ‘പ്രയാണം’ എന്ന ചിത്രത്തിലൂടെയാണ് കൽപിക ഗണേഷ് തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2023ൽ പുറത്തിറങ്ങിയ ‘അഥർവ’ എന്ന തെലുങ്ക് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ