പ്രണയ വിവാഹം, പിന്നാലെ വേര്‍പിരിയില്‍; വിവാഹമോചനം പ്രഖ്യാപിച്ച് 'കുമ്പളങ്ങി നൈറ്റ്‌സി'ലൂടെ ശ്രദ്ധേയായ നടി ഷീല

നടിയും നര്‍ത്തകിയുമായ ഷീല രാജ്കുമാര്‍ വിവാഹമോചിതയാകുന്നു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് വിവാഹബന്ധം വേര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്. അഭിനയ ശില്‍പശാല നടത്തുന്ന തമ്പി ചോളനാണ് ഷീലയുടെ ഭര്‍ത്താവ്. ചോളനെ ടാഗ് ചെയ്ത് നടി ട്വീറ്റ് ചെയ്തു.

”ഞാന്‍ വിവാഹ ബന്ധം ഉപേക്ഷിക്കുന്നു, നന്ദിയും സ്‌നേഹവും” എന്നാണ് ഷീല എക്‌സ് പോസ്റ്റില്‍ കുറിച്ചത് വിവാഹമോചനത്തിന്റെ കാരണം വ്യക്തമല്ല. ചോളന്‍ ഒരുക്കിയ ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.

2014ല്‍ ആയിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ എതിര്‍പ്പ് വക വയ്ക്കാതെയായിരുന്നു വിവാഹം. 2016ല്‍ ‘ആറാത്തു സിനം’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി. ‘ടു ലെറ്റ്’ എന്ന ചിത്രമാണ് ഷീലയുടെ കരിയര്‍ മാറ്റിമറിച്ചത്.

മലയാളത്തില്‍ ‘കുമ്പളങ്ങി നൈറ്റ്‌സി’ലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ‘മണ്ഡേല’, ‘പിച്ചൈക്കാരന്‍ 2’, ‘ജോതി’, ‘ന്യൂഡില്‍സ്’ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍താണ്ഡ ഡബിള്‍ എക്‌സില്‍ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു