ജയ് ശ്രീറാം..; രാമന്റെയും സീതയുടെയും ചിത്രവുമായി സംയുക്തയും, ചര്‍ച്ചയാകുന്നു

രാമന്റെയും സീതയുടെയും ചിത്രം പങ്കുവച്ച് അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ പ്രതികരിച്ച് നടി സംയുക്തയും. വനവാസ കാലത്തെ ചിത്രമാണ് സംയുക്ത പങ്കുവച്ചിരിക്കുന്നത്. ബ്രിട്ടീഷ് കവിയായ ബെന്‍ ഒക്രിയുടെ വാക്കുകളാണ് ചിത്രത്തിന് ക്യാപ്ഷനായി സംയുക്ത നല്‍കിയിരിക്കുന്നത്.

”സൃഷ്ടിക്കാനും മറികടക്കാനും സഹിക്കാനും രൂപാന്തരപ്പെടാനും സ്‌നേഹിക്കാനും നമ്മുടെ കഷ്ടപ്പാടുകളെക്കാള്‍ വലുതാകാനുമുള്ള കഴിവാണ് നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കരുത്ത്” എന്നാണ് സംയുക്ത കുറിച്ചിരിക്കുന്നത്. പ്രാണപ്രതിഷ്ഠാ ദിനത്തില്‍ നിലവിളക്ക് തെളിയിച്ചതിന്റെ ചിത്രവും സംയുക്ത പങ്കുവച്ചിരുന്നു.

പ്രാണപ്രതിഷ്ഠയെ അനുകൂലിച്ച് കൊണ്ടുള്ള നടി രേവതിയുടെ പോസ്റ്റ് വൈറലായിരുന്നു. ദിവ്യ ഉണ്ണി, സാമന്ത, ശില്‍പ ഷെട്ടി തുടങ്ങി നിരവധി താരങ്ങള്‍ രാം ലല്ലയുടെ ചിത്രം പങ്കുവച്ചിരുന്നു. എന്നാല്‍ പ്രാണപ്രതിഷ്ഠയോട് വിയോജിപ്പ് പ്രകടിപ്പിച്ചും നിരവധി താരങ്ങള്‍ എത്തിയിരുന്നു.

പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ദിവ്യ പ്രഭ, കനി കുസൃതി, ആഷിഖ് അബു, കമല്‍ കെ.എം, ജിയോ ബേബി, മിനോണ്‍, ഗായകരായ സൂരജ് സന്തോഷ്, രശ്മി സതീഷ് എന്നിവര്‍ ഭരണഘടനയുടെ ആമുഖം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ആയിരുന്നു അയോദ്ധ്യ വിഷയത്തില്‍ നിലപാട് അറിയിച്ചത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ