'എത്ര മനോഹരമാണ് എന്റെ ആദ്യചിത്രം'; ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് നദിയ മൊയ്തു

നോക്കെത്താ ദൂരത്തില്‍ മോഹന്‍ലാലിന്റെ നായികയായി 34 വര്‍ഷം മുമ്പ് സിനിമയിലേക്ക് എത്തിയ നടിയാണ് നദിയ മൊയ്തു. ഇന്നും ആ കഥാപാത്രം നിത്യഹരിതമായി നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ മോഹന്‍ലാല്‍ ചിത്രം നീരാളിയിലൂടെ അഭിനയത്തിലേക്ക് നദിയ മടങ്ങിയെത്തിയിരുന്നു. ഇപ്പോഴിതാ ആരാധക മനസുകളിലേക്കും ഒരുമടങ്ങി വരവിന്റെ വാതില്‍ തുറന്നിരിക്കുകയാണ് നദിയ. തന്റെ വിശേഷങ്ങളും ചിന്തകളും പങ്കുവയ്ക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു അക്കൗണ്ട് തുറന്നിരിക്കുകയാണ് നദിയ. ആദ്യ പോസ്റ്റില്‍ തന്റെ ആദ്യ ചിത്രമായ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന്റെ ഓര്‍മ്മകളാണ് നദിയ പങ്കുവെച്ചത്.

“എത്ര മനോഹരമാണ്..എന്റെ ആദ്യചിത്രം.. സംവിധായകന്‍ ഫാസിലിനോടാണ് അതിന് ഞാന്‍ എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നത്. ഒരായിരം സ്നേഹം..ഇത്രയും വര്‍ഷമായി നിങ്ങള്‍ എനിക്കു നല്‍കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും തിരികെ തരാന്‍ സ്നേഹം മാത്രം…” നദിയ കുറിച്ചു.

https://www.instagram.com/p/B-jq9hFl2N5/?utm_source=ig_web_copy_link

ഫാസിലിന്റെ തന്നെ തിരക്കഥയില്‍ 1984ല്‍ പുറത്തെത്തിയ ചിത്രമാണ് നോക്കെത്താ ദൂരത്ത് കണ്ണും നട്ട്. മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും തന്റെ ആദ്യചിത്രത്തിലൂടെ നദിയാ മൊയ്തുവിനെ തേടിയെത്തിയിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്