നൈറ്റ് പാര്‍ട്ടിക്ക് 35 ലക്ഷം..; നാഷണല്‍ ക്രഷ് വിശേഷണം വിനയായോ? നടി കയാദുവിന് പിന്നാലെ ഇഡി

‘പത്തൊമ്പതാം നൂറ്റാണ്ട്’ നായിക കയാദു ലോഹര്‍ ഇഡി നിരീക്ഷണത്തില്‍. തമിഴ്‌നാട്ടിലെ സര്‍ക്കാറിന്റെ മദ്യവില്‍പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിലെ ഇ.ഡി അന്വേഷണത്തില്‍ കയാദു ലോഹറിന്റെ പേരും ഉള്‍പ്പെടുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ടാസ്മാക് കേസില്‍ ഇഡി റെയ്ഡില്‍ പിടിക്കപ്പെട്ട വ്യക്തികള്‍ നടിയുടെ പേര് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കുറ്റാരോപിതര്‍ നടത്തിയ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കയാദു 35 ലക്ഷം രൂപ വാങ്ങിയതായും ആരോപണമുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് നടിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയാന്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, 2021ല്‍ ‘മുഗില്‍പേട്ടെ’ എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് കയാദു. 2022ല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ അഭിനയിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ‘അല്ലുരി’ എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. 2023ല്‍ ‘ഐ പ്രേം യു’ എന്ന സിനിമയില്‍ വേഷമിട്ടു.

വീണ്ടും മലയാളത്തില്‍ ‘ഒരു ജാതി ജാതകം’ എന്ന സിനിമയില്‍ അഭിനയിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ ‘ഡ്രാഗണ്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി ഏറെ പ്രശസ്തി നേടുന്നത്. അടുത്ത നാഷണല്‍ ക്രഷ് എന്ന വിശേഷണവും നടി നേടിയിരുന്നു. ‘ഇദയം മുരളി’, ‘ഇമ്മോര്‍ട്ടല്‍’ എന്നീ തമിഴ് ചിത്രങ്ങളിലും സിമ്പുവിന്റെ പുതിയ സിനിമയിലും കയാദു നായികയാവും.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി