'ഈ വര്‍ഷം ദിവസേന വഷളാവുകയാണ്'; വിഷവാതക ചോര്‍ച്ചയെ അപലപിച്ച് താരങ്ങള്‍

വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റിലുണ്ടായ വിഷവാതക ചോര്‍ച്ച മഹാമാരിക്കൊപ്പം മറ്റൊരു വലിയ ദുരന്തമായെന്ന് സിനിമാതാരങ്ങള്‍. ചിരഞ്ജീവി, അല്ലു അര്‍ജുന്‍, മഹേഷ് ബാബു, രാകുല്‍ പ്രീത് എന്നീ താരങ്ങള്‍ തങ്ങളുടെ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി എത്തി.

വിഷവാതക ചോര്‍ച്ചയില്‍ എട്ട് പേര്‍ മരിക്കുകയും 20 പേരുടെ നില ഗുരുതരവുമായി തുടരുകയുമാണ്. ആയിരത്തോളം ആളുകളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങളോട് സഹതാപവും മറ്റുള്ളവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നതായും ചിരഞ്ജീവി ട്വീറ്റ് ചെയ്തു.

ലോക്ഡൗണിന് ശേഷം വ്യവസായ സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ ഒരുപാട് ശ്രദ്ധിക്കണമെന്നും ചിരഞ്ജീവി കുറിച്ചിട്ടുണ്ട്. ഈ വാര്‍ത്തകള്‍ കേട്ട് ഹൃദയം തകരുകയാണ്, വെല്ലുവിളി സമയത്ത് കൂടുതല്‍ വെല്ലുവിളിയാകുന്നു എന്നാണ് നടന്‍ മഹേഷ് ബാബു കുറിച്ചിരിക്കുന്നത്.

ഭയാനകമായ അപകടം എന്നാണ് നടന്‍ അല്ലു അര്‍ജുന്റെ ട്വീറ്റ്. ഈ വര്‍ഷം ദിവസേന വഷളാവുകയാണ് എല്ലാവരും സുരക്ഷിതരായിക്കൂ എന്നാണ് നടന്‍ രവി തേജ ട്വീറ്റ് ചെയ്തിരിക്കുന്നത്. നാനി, രാകുല്‍ പ്രീത്, തമന്ന, ഹന്‍സിക എന്നിവരും ദുരന്തത്തില്‍ അപലപിച്ചെത്തിയിട്ടുണ്ട്.

Latest Stories

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; മുൻ ഡിജിപി ആർ ശ്രീലേഖയെ പ്രതി ചേർത്തു

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി

'ഇത് ലോഡ് ഷെഡിംഗ് അല്ല, ഇത് ഓവര്‍ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം'; വൈദ്യുത മന്ത്രിയുടെ 'കറന്റ് കട്ടി'ന്റെ സ്‌റ്റൈലന്‍ വിശദീകരണം

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം; പുതിയ കണക്ഷൻ എടുക്കാനോ നിലവിലുള്ളവ റീഫിൽ ചെയ്യാനോ പാടില്ലെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ

'ചതിയന്‍', വിദ്യാഭ്യാസമില്ലാത്ത ഗുണ്ടകളുടെ പാര്‍ട്ടിയെന്ന് വിളിച്ച അതേ ബിജെപിയിലേക്ക് രാഘവ് ഛദ്ദ; ഒപ്പം പോയ എംപിമാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി നോട്ടീസ്

സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡിങ് നിയന്ത്രണവുമായി കെഎസ്ഇബി

പന്ത് കാണാൻ സാധിച്ചാൽ പിന്നെ ഒന്നും ആലോചിക്കരുത്, അടിച്ച് പറത്തിയേക്കണം, ഈ ചിന്തയുള്ള താരങ്ങളാണ് ആർസിബിയുടെ ശക്തി: വിരാട് കോഹ്ലി

അവരുടെ ബോളിംഗ് യൂണിറ്റ് മികച്ചതാണ്, ദേവിന് പ്രഷർ കൊടുക്കാതെയിരിക്കാൻ വേണ്ടി ഞാൻ സ്ഥിരതയോടെ കളിച്ചു: വിരാട് കോഹ്ലി

'തൂക്കി ചുവന്ന കരങ്ങളോടെ', ഓറഞ്ച് ക്യാപ്പ് ഇനി രാജാവിന് സ്വന്തം; റൺ വേട്ടക്കാരിൽ ഒന്നാമനായി വിരാട് കോഹ്ലി