വിജയ്‌യെ നേരില്‍ കാണാന്‍ ആഗ്രഹിച്ചു; തിരികെ കിട്ടിയത് നഷ്ടപ്പെട്ട കുടുംബത്തെ

നടന്‍ വിജയ്‌യെ കാണണമെന്ന് ആഗ്രഹിച്ച യുവാവിന് തിരികെ കിട്ടിയത് സ്വന്തം കുടുംബത്തെ. വിജയ്‌യെ കാണുകയെന്ന സ്വപ്നവുമായി നടക്കുകയായിരുന്നു പള്ളുരുത്തി കൊത്തലംഗോ അഗതിമന്ദിരത്തിലെ ഭിന്നശേഷിക്കാരനായ രാംരാജ്.

ഭിന്നശേഷിക്കാരുടെ കഴിവുകള്‍ പുറം ലോകത്തെ അറിയിക്കാന്‍ ബ്രദര്‍ ബിനോയ് പീറ്ററിന്റെ നേതൃത്വത്തില്‍ തുടങ്ങിയ യൂട്യൂബ് ചാനലാണ് രാംരാജിന്റെ ജീവിതത്തില്‍ വഴി തിരിവായത്. വിജയ്‌യെ കാണാനുളള രാംരാജിന്റെ ആഗ്രഹം ഒരു വീഡിയോ ആക്കി ഇവരുടെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു.

വിജയ് ഫാന്‍സ് അസോസിയേഷന്‍ ഈ വീഡിയോ അവരുടെ ഫെയ്സ്ബുക്ക് പേജിലും അപ്‌ലോഡ് ചെയ്തു. വീഡിയോ തമിഴ്നാട്ടില്‍ വൈറലായതോടെ ചിദംബരം സ്വദേശിയായ രാംരാജിന്റെ സഹോദരന്‍മാരും ഈ വീഡിയോ കണ്ടു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട സഹോദരനാണ് ഇതെന്ന് തിരിച്ചറിഞ്ഞതോടെ സഹോദരങ്ങള്‍ അഗതിമന്ദിരവുമായി ബന്ധപ്പെട്ടു. അനിയനെ തേടി സഹോദരങ്ങള്‍ പളളുരുത്തിയിലെ കോത്തലംഗോയിലെ അഗതി മന്ദിരത്തിലെത്തി.

നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എ ശ്രീജിത്തിന്റെ സാന്നിധ്യത്തില്‍ രാംരാജിനെ സഹോദരന്‍മാര്‍ ഏറ്റെടുത്തു. ഞായറാഴ്ച രാത്രി ഇവര്‍ രാംരാജിനെ ചിദംബരത്തേക്ക് കൊണ്ടുപോയി.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍