'നായകന് ഒരു വാക്കിംഗ് സ്റ്റിക് വേണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്, ഉണ്ടായിരുന്ന അഭിനയോം മറന്ന് തുടങ്ങി'; നരേനോട് ജയസൂര്യ

“ക്ലാസ്‌മേറ്റ്‌സ്” സിനിമയിലെ സുഹൃത്തുക്കള്‍ ഇടയ്ക്ക് വീഡിയോ കോള്‍ ചെയ്യാറുള്ള ചിത്രങ്ങള്‍ പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും നരേനും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്‍ നരേന്‍ പങ്കുവെച്ച ചിത്രത്തിന് ജയസൂര്യ നല്‍കിയ കമന്റും മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

നാല്‍പതോ അതിലധികമോ വര്‍ഷം കഴിഞ്ഞാലുള്ള തന്റെ രൂപം ഇങ്ങനെയായിരിക്കും എന്ന് പറഞ്ഞാണ് നരേന്‍ വയസായ രൂപത്തില്‍ എഡിറ്റ് ചെയ്ത ഫോട്ടോ പങ്കുവെച്ചത്. അവിടെ എത്തും വരെയുള്ള ജീവിതയാത്ര സാഹസികം തന്നെയായിരിയ്ക്കട്ടെ.

ഈ ചിത്രം ഈ ഒരു കാലത്ത് ജീവിക്കാന്‍ തന്നെ സഹായിക്കുകയും ഈ ജീവിതത്തിന്റെ മൂല്യം എത്രമാത്രം വലുതാണെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു എന്ന് ഫോട്ടോ പങ്കുവെച്ചു കൊണ്ട് നരേന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഈ പോസ്റ്റിന് താഴെ കമന്റുമായാണ് ജയസൂര്യ എത്തിയത്.

“”ടാ… നീ ഇങ്ങനെ ആയാ..? ഞാനും ജോണ്‍ ലൂഥര്‍ തുടങ്ങുമ്പോള്‍ നായകന് ഒരു വാക്കിംഗ് സ്റ്റിക് വേണം എന്ന് ഓള്‍റെഡി പറഞ്ഞു വെച്ചിട്ടുണ്ട്. മിക്കവാറും ആ സമയം ആകും അളിയാ പുറത്തിറങ്ങുമ്പോ.. ഉണ്ടായിരുന്ന അഭിനയോം മറന്ന് തുടങ്ങി”” എന്നാണ് ജയസൂര്യ കമന്റ് ചെയ്തിരിക്കുന്നത്.

“”ഹാ! ഇക്കണക്കിനു പോയാല്‍ അധികം താമസിയാതെ തന്നെ നമ്മളെല്ലാവരും ഇങ്ങനെയാവും. അയ്യോ വാക്കിംഗ് സ്റ്റിക്കിന്റെ കാര്യം ഞാന്‍ മറന്നു.. ഞാനും ഒന്ന് പറഞ്ഞു വച്ചേക്കാം. വേണ്ടി വന്നേക്കും! പിന്നെ, അഭിനയം മറന്നാലും പേടിക്കേണ്ട അളിയാ…നമുക്ക് ആക്ടിംഗ് ക്ലാസസ് അറ്റന്റ് ചെയ്യാം”” എന്നാണ് നരേന്റെ രസകരമായ മറുപടി.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്