'അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി'; സന്തോഷം പങ്കുവെച്ച് മണികണ്ഠന്‍

കമ്മട്ടിപ്പാടത്തിലെ ബാലേട്ടന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് മണികണ്ഠന്‍ ആചാരി. മികച്ച സ്വഭാവനടനുള്ള പുരസ്‌കാരവും ബാലേട്ടനിലൂടെ അദ്ദേഹത്തെ തേടിയെത്തി. അലമാര, ഈട, വര്‍ണ്യത്തില്‍ ആശങ്ക, കാര്‍ബണ്‍, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലും ബ്രഹ്മാണ്ഡ ചിത്രം പേട്ടയിലും മാമാങ്കത്തിലും വരെ മണികണ്ഠന്‍ അഭിനയിച്ചു. ഇപ്പോഴിതാ ഒരു വീട് സ്വന്തമായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മണികണ്ഠന്‍.

“അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി…. ഒരുപാടു പേര്‍ ഈ സ്വപ്നം സഫലമാക്കുവാന്‍ അകമഴിഞ്ഞു സഹായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്…. ആരോടും നന്ദി പറയുന്നില്ലാ…. നന്ദിയോടെ ജീവിക്കാം…” പാലുകാച്ചലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മണികണ്ഠന്‍ കുറിച്ചു.

നാലാം വര്‍ഷമാണ് സ്വന്തമായി വീട് എന്ന സ്വപ്നം പൂര്‍ത്തിയാക്കിയത്. രാജീവ് രവിയുടെ തുറമുഖം ആണ് മണികണ്ഠന്റെ പുതിയ ചിത്രം.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി