അനാഥരെ നോക്കി വളര്‍ത്തിയ മദര്‍ തെരേസയൊന്നുമല്ലല്ലോ, കണ്ണിറുക്കി പ്രശസ്തയായ അവര്‍ പ്രതിഭകള്‍ക്കൊപ്പം വേദി പങ്കിട്ടു; പ്രിയാ വാര്യര്‍ക്ക് എതിരെ ജഗ്ഗേഷ്

പ്രിയ വാര്യര്‍ വീണ്ടും വിവാദത്തില്‍. കന്നഡ നടന്‍ ജഗ്ഗേഷാണ് നടിക്കെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തു വന്നിരിക്കുന്നത്. ജഗ്ഗേഷ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പും ഇപ്പോള്‍ വൈറലാവുകയാണ്.

നിരവധി മഹത് വ്യക്തിത്വങ്ങള്‍ ഇരുന്ന വേദിയില്‍ അതിഥിയായി പ്രിയ വാര്യരെ ഇരുത്തിയത് അപമാനകരമാണെന്ന് പറഞ്ഞ് കന്നഡയിലെ പ്രമുഖ നടന്‍ ജഗ്ഗേഷ് ആണ് രംഗത്ത് എത്തിയിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് രണ്ട് അഭിപ്രായങ്ങളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

ഈയിടെ ബംഗളൂരുവിലെ വൊക്കലിംഗ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ഒരു ചടങ്ങില്‍ അതിഥിയായി പ്രിയ പ്രകാശ് വാര്യര്‍ എത്തിയിരുന്നു. നിരവധി കലാ-സാംസ്‌കാരിക പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ അവര്‍ക്കൊപ്പം വേദി പങ്കിടാന്‍ പ്രിയയ്ക്ക് എന്ത് അര്‍ഹതയാണുള്ളതെന്നാണ് ജഗ്ഗേഷിന്റെ ചോദ്യം. ഒരു എഴുത്തുകാരിയോ സ്വാതന്ത്ര്യ സമരസേനാനിയോ അല്ല. നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയുമല്ല. അനാഥരെ നോക്കി വളര്‍ത്തിയ മദര്‍ തെരേസയുമല്ല. ഒരു ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കിയതു കൊണ്ടു മാത്രം ശ്രദ്ധ നേടിയ ഒരു സാധാരണ പെണ്‍കുട്ടിയാണത്. നൂറോളം സിനിമകള്‍ ചെയ്ത സായി പ്രകാശിനും നിര്‍മ്മലാനന്ദ സ്വാമിജിക്കുമൊപ്പമാണ് അവര്‍ വേദിയില്‍ ഇരുന്നത്. ഇത്രയും പ്രതിഭകള്‍ക്കു മുമ്പില്‍ കണ്ണിറുക്കുന്ന ഒരു പെണ്‍കുട്ടിയെ മാതൃകയാക്കുനതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ചടങ്ങില്‍ നിന്നും വിട്ടു നിന്നാല്‍ അത് ഈഗോ ആയി കണക്കാക്കുമായിരുന്നുവെന്നും ജഗ്ഗേഷ് പറയുന്നു.

KANNADA

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്