'ജഗതിയെ എവിടെ, എങ്ങനെ പ്ലെയ്സ് ചെയ്യണമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല'; വെെറല്‍ മേക്കപ്പ് ചിത്രത്തെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

മമ്മൂട്ടിയുടെ ‘സിബിഐ 5’ല്‍ നടന്‍ ജഗതി ശ്രീകുമാറും എത്തും എന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. സിബിഐ സീരിസുകളില്‍ വിക്രം എന്ന കഥാപാത്രമായാണ് ജഗതി വേഷമിട്ടിരുന്നത്. ചിത്രത്തില്‍ ജഗതി ഉണ്ടാവുമോ എന്ന ചോദ്യം ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ആരാധകര്‍ ഉയര്‍ത്തിയിരുന്നു.

ചിത്രത്തില്‍ ജഗതി ജോയിന്‍ ചെയ്തു എന്ന തരത്തില്‍ ഒരു ചിത്രം ഇന്ന് രാവിലെ നടന്‍ അജു വര്‍ഗീസും നടി ശ്വേത മേനോനും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുമെല്ലാം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ജഗതി ചിത്രത്തില്‍ ജോയിന്‍ ചെയ്തിട്ടില്ല എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ അരോമ മോഹന്‍ ആണ് ഇത് സംബന്ധിച്ച് കാന്‍ ചാനലിനോട് പ്രതികരിച്ചത്. അമ്പിളിച്ചേട്ടനെ ഈ സിനിമയില്‍ അഭിനയിപ്പിക്കുന്നത് സംബന്ധിച്ച് ആലോചനകള്‍ നടന്നിരുന്നു എന്നത് നേരാണ്. എന്നാല്‍ അദ്ദേഹം ഈ നിമിഷം വരെ സിനിമയുടെ ലൊക്കേഷനില്‍ വന്നിട്ടുമില്ല, അഭിനയിച്ചിട്ടുമില്ല.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ജഗതി ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അന്ന് അദ്ദേഹം മേക്കപ്പ് ഇടുന്ന ചിത്രമാണ് വാസ്തവത്തില്‍ ഇപ്പോള്‍ പ്രചരിക്കപ്പെടുന്നത്. സിബിഐയുടെ അഞ്ചാം ഭാഗത്തില്‍ ജഗതിയെ കൂടി ഉള്‍പ്പെടുത്തണമെന്ന ആശയം ആദ്യമുണ്ടാകുന്നത് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമിയില്‍ നിന്നാണ്.

ഇക്കാര്യം അദ്ദേഹം സംവിധായകനുമായി സംസാരിച്ചു. മമ്മൂട്ടിയുടെ അടുക്കലും ഈ ചര്‍ച്ച എത്തി. എല്ലാവരും ഒരേസ്വരത്തില്‍ അതിന് സമ്മതം മൂളുകയായിരുന്നു. പക്ഷേ ജഗതിയെ എവിടെ, എങ്ങനെ പ്ലെയ്സ് ചെയ്യണമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

അതുവരെ എങ്കിലും ഇത്തരം അഭ്യൂഹങ്ങള്‍ ഒഴിവാക്കണം. പൂര്‍വ്വാധികം ശക്തിയോടെ ജഗതി സിനിമയിലേയ്ക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവരാണ് സിനിമാപ്രേമികള്‍. പക്ഷേ അദ്ദേഹത്തിന്റെ വിശ്വാസ്യതയെ പോലും കളങ്കപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോള്‍ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിക്കുന്നതെന്നും അരോമ മോഹന്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ