മേരിയെയും ഒളിമാരനെയും മറക്കാതെ വിക്രം; വീട്ടുജോലിക്കാരിയുടെ മകന്റെ വിവാഹം ഏറ്റെടുത്ത് നടത്തി, വീഡിയോ

ഒപ്പം പ്രവര്‍ത്തിക്കുന്നവരായും ആരാധകരുമായി ഹൃദയബന്ധം സൂക്ഷിക്കുന്നയാളാണ് നടന്‍ വിക്രം. താരം പങ്കെടുത്ത ഒരു വിവാഹ ചടങ്ങ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. 40 വര്‍ഷത്തോളം വിക്രത്തിന്റെ വീട്ടുജോലിക്കാരനായി പ്രവര്‍ത്തിച്ച ഒളിമാരന്റെ മകന്‍ ദീപക്കിന്റെയും വര്‍ഷിണിയുടെയും വിവാഹത്തിന്റെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

അടുത്തിടെയായിരുന്നു ഒളിമാരന്റെ മരണം. അദ്ദേഹത്തിന്റെ ഭാര്യ മേരിയും വിക്രമിന്റെ വീട്ടില്‍ ജോലി ചെയ്യുന്നുണ്ട്. തിരുപ്പോരൂര്‍ കന്ദസാമി ക്ഷേത്രത്തില്‍ നടന്ന ദീപക്കിന്റെയും വര്‍ഷിണിയുടെയും വിവാഹത്തിന് ചിയാന്‍ വിക്രം എത്തുകയും ചടങ്ങുകളില്‍ പങ്കാളിയാവുകയും ചെയ്തു.

ഇരുവര്‍ക്കും താലി എടുത്ത് നല്‍കിയതും വിക്രമായിരുന്നു. വിക്രത്തിന്റെ ആരാധകരും താരത്തിന്റെ ഫാന്‍സ് ക്ലബ് അംഗങ്ങളും വിവാഹത്തില്‍ പങ്കെടുത്തു. അതേസമയം കോബ്രയാണ് വിക്രത്തിന്റേതായി അവസാനം തിയേറ്ററുകളില്‍ എത്തിയത്.

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ അരങ്ങേറ്റ സിനിമയായ കോബ്രയില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സര്‍ജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ചിത്രത്തിന്റെ ഒരാഴ്ചത്തെ ആഗോള ഗ്രോസ് 63.5 കോടിയാണ്.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്