സിനിമ ഷൂട്ടിംഗിനിടെ അപകടം; നടൻ ഇമ്രാൻ ഹാഷ്‍മിക്ക് പരിക്ക്

ബോളിവുഡ് താരം ഇമ്രാൻ ഹാഷ്‌മിക്ക് പരിക്ക്. താരത്തിന്റെ പിആർ ടീമാണ് വിവരം പുറത്തുവിട്ടത്. പരിക്ക് സാരമുള്ളതല്ലെന്നും പിആർ ടീം അറിയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രത്തിനായി ആക്ഷൻ സീനിൽ അഭിനയിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

ഹൈദരാബാദിൽ തിങ്കാളാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ഗൂദാചാരി -2ൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ഇമ്രാൻ ഹാഷ്‌മി. ആക്ഷൻ സീൻ അഭിനയിക്കുന്നതിനിടെ താടിക്ക് താഴെ കഴുത്തിന് മുകളിലായി മുറിവേൽക്കുകയായിരുന്നു. 2018ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സ്പൈ ത്രില്ലറായ ഗൂദാചാരി -2.

ഇമ്രാൻ ഹാഷ്‌മിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. പവൻ കല്യാണിനൊപ്പം ‘OG’ എന്ന മറ്റൊരു ചിത്രത്തിലും താരം അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 2025ലാണ് ‘OG’യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സാറാ അലി ഖാനോടൊപ്പം Ae Watan Mere Watan എന്ന ചിത്രമാണ് ഹാഷ്‌മിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

‘മര്‍ഡര്‍’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ബോളിവുഡില്‍ നടനായി ഇമ്രാൻ ഹാഷ്‍മിയുടെ അരങ്ങേറ്റം. ഇമ്രാൻ ഹാഷ്‍മിക്ക് ബോളിവുഡിലെ ആദ്യ ചിത്രം തൊട്ടേ സീരിയല്‍ കിസ്സര്‍ എന്ന ഒരു വിഷേഷണപ്പേര് കിട്ടി. അതിലുപരി മികച്ച ഒരു നടനാണ് താനെന്നും ഇമ്രാൻ ഹാഷ്‍മി പലതവണ തെളിയിച്ചിട്ടുണ്ട്. റിയലിസ്റ്റിക് അവതരണ രീതിയിലാണ് ബോളിവുഡ് കഥാപാത്രങ്ങളെ നടൻ എന്നും അവതരിപ്പിച്ചിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു