അച്ഛനെ സഹായിക്കാനുള്ള പണം എന്റെ കയ്യിലില്ലായിരുന്നു, പക്ഷേ ഒപ്പമുണ്ടെന്ന തോന്നലെങ്കിലും വരുത്താമല്ലോ

ബിഗ് ബി എന്ന പദവിയില്‍ അമിതാഭ് ബച്ചനെത്തിയത് ധാരാളം പ്രതിസന്ധികളെ തരണം ചെയ്താണ്. ഇപ്പോഴിതാ ഭക്ഷണം കഴിക്കാന്‍ പോലും കൈയില്‍ പണമില്ലാതെ സ്റ്റാഫിന്റെ കൈയില്‍ നിന്നും കടം വാങ്ങി എല്ലാവര്‍ക്കുമുള്ള ഭക്ഷണത്തിന് വക കണ്ടെത്തിയ ഒരു പിതാവാണ് തന്റേതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അഭിഷേക് ബച്ചന്‍. ബോസ്റ്റണില്‍ അഭിനയം പഠിക്കുന്ന കാലത്ത് അമിതാഭ് ബച്ചന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതായി മനസ്സിലാക്കിയതിനെ തുടര്‍ന്ന് കുടുംബത്തിന് സഹായമാകാനായി ഇന്ത്യയിലേക്ക് തിരിച്ച് വരേണ്ടി വന്ന കഥ പറഞ്ഞപ്പോഴാണ് അമിതാഭ് ബച്ചന്‍ കടന്നു വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അഭിഷേക് വാചാലനായത്.

‘കോളജില്‍ നിന്ന് ഞാന്‍ അച്ഛനെ വിളിച്ചു. കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. വേണ്ടത്ര യോഗ്യതയില്ലെങ്കിലും ഒരു മകനെന്ന നിലയില്‍ ആ സമയത്ത് എന്റെ പിതാവിനൊപ്പം ഉണ്ടായിരിക്കണമെന്ന് എനിക്ക് തോന്നി. ധാര്‍മ്മിക പിന്തുണ നല്‍കണമെന്ന് തോന്നി.

എന്റെ പിതാവിന് ഭക്ഷണം കഴിക്കാന്‍ പോലും പണം ഉണ്ടായിരുന്നില്ല. അദ്ദേഹം തന്റെ ജോലിക്കാരില്‍ നിന്ന് പണം കടം വാങ്ങിയാണ് എല്ലാവര്‍ക്കും ഭക്ഷണം നല്‍കിയത്. ധാര്‍മ്മികമായി അദ്ദേഹത്തോടൊപ്പമുണ്ടാകാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണെന്ന് അന്ന് എനിക്ക് തോന്നി. ഞാന്‍ പഠനം നിര്‍ത്തി വരികയാണെന്നും നമ്മുടെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലായിട്ടും ബോസ്റ്റണില്‍ തന്നെ തുടരാന്‍ എനിക്ക് സാധിക്കില്ലെന്നും പറഞ്ഞു.

പണം കൊണ്ട് സഹായിക്കാന്‍ കഴിയില്ലെങ്കിലും അച്ഛന് ഞാന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടെന്ന് തോന്നിപ്പിക്കുകയെങ്കിലും ചെയ്യാനായിരുന്നു അന്ന് ഞാന്‍ തീരുമാനിച്ചത്’ അഭിഷേക് ബച്ചന്‍ പറയുന്നു.

Latest Stories

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..; വിവാദം സൃഷ്ടിച്ച് സുചിത്ര, ചര്‍ച്ചയാകുന്നു

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ

രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അമേഠിയും റായ്ബറേലിയും പ്രധാന മണ്ഡലങ്ങൾ

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്..; വെളിപ്പെടുത്തി നാദിര്‍ഷ