ആമിറിന്റെ 'ലാല്‍ സിംഗ് ഛദ്ദ' ട്രെയ്ലര്‍ റീലീസ് ഐപിഎല്‍ ഇടവേളയില്‍; ആരാധകരെ കാത്തിരിക്കുന്നത് മറ്റൊരു സര്‍പ്രൈസ് കൂടി

ആമിര്‍ ഖാന്‍ നായകനായെത്തുന്ന ‘ലാല്‍ സിംഗ് ഛദ്ദ’യുടെ ട്രെയ്ലര്‍ ഐപിഎല്‍ ഇടവേളയില്‍ റിലീസ് ചെയ്യും. ആമിര്‍ ഖാന്‍ തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സ് എന്ന സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരം വീഡിയോ പങ്കുവച്ചത്. സാധാരണ സിനിമകളുടെ ട്രെയ്ലര്‍ റീലീസില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ‘ലാല്‍ സിംഗ് ഛദ്ദ’യുടെ ട്രെയ്ലര്‍ എത്തുന്നത്.

മേയ് 29ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ഐപിഎല്‍ ഫൈനല്‍ വേദിയില്‍ അവസാനപോരാട്ടത്തിലാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്യുക. ഫൈനല്‍ മത്സരത്തിലെ ഒന്നാം ഇന്നിംഗ്‌സിലെ രണ്ടാമത്തെ സ്ട്രാറ്റജിക്ക് ടൈം ഔട്ടില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയും ട്രെയ്ലര്‍ എത്തും.

ഇതിനൊപ്പം തന്നെ ‘ക്രിക്കറ്റ് ലൈവ്’ അവതാരകനായും ആമിര്‍ഖാനുണ്ടാകും. 2020 ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന ‘ലാല്‍ സിംഗ് ഛദ്ദ’ കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു.

നവാഗതനായ അദ്വൈത് ചന്ദാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ കരീന കപൂറാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ദില്ലി, രാജസ്ഥാന്‍, ചണ്ഡിഗഡ്, അമൃത്‌സര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്