രാജാവിന്റെ മകന്‍ ഭരിച്ച ബോക്‌സ് ഓഫീസ്; 'ആദി'യുടെ ആദ്യ ആഴ്ചയിലെ കളക്ഷന്‍ റിപ്പോര്‍ട്ട്

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ജീത്തുജോസഫ് ചിത്രം ആദിയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ചിത്രം പുറത്തിറങ്ങി ഏഴ് ദിവസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ നിന്നും 13.22 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഇതില്‍ പ്രൊഡ്യൂസര്‍ ഷെയര്‍ 6.23 കോടി രൂപയാണ്. കൊച്ചി മള്‍ട്ടി പ്ലസില്‍ നിന്നും മാത്രമായി എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 50 ലക്ഷത്തില്‍ കൂടുതല്‍ രൂപ കളക്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുര ഏരീസ് പ്ലസ്സില്‍ 25.25 ലക്ഷമാണ് നേടിയത്. ചിത്രം രണ്ടാം ആഴ്ചയിലേക്ക് പിന്നിടുമ്പോള്‍ കേരളത്തില്‍ 530 ഷോ കളിക്കുന്നുണ്ട്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത 9ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത്. സംഗീതം അനില്‍ ജോണ്‍സണ്‍. ആന്റണി പെരുമ്പാവൂരാണ് ആശീര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മിച്ചത്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശിര്‍വാദ് സിനിമാസിന്റെ ആദ്യചിത്രം നരസിംഹം വന്നത് ഒരു ജനുവരി 26ന്. ഇന്നിതാ മോഹന്‍ലാല്‍ നായാകനാകാത്ത ആശിര്‍വാദിന്റെ ആദ്യചിത്രം ആദി വന്നതും മറ്റൊരു ജനുവരി 26ന്.

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി ആരാധകരെ ആവേശത്തിലാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലും മറ്റും ആദിയിലെ പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രണവിന്റെ അരങ്ങേറ്റം പിഴച്ചില്ലെന്നു തന്നെയാണ് ഒറ്റവാക്കിലെ പ്രേക്ഷക പ്രതികരണം. ആക്ഷന്‍ രംഗങ്ങളിലൂടെ പ്രണവ് അമ്പരപ്പിക്കുന്നുവെന്ന് സിനിമ കണ്ടവര്‍ പറയുന്നു.

Latest Stories

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം